കേരള സ്റ്റോറി; നിരോധനത്തിന് അടിയന്തര സ്റ്റേയില്ല, പശ്ചിമബംഗാളിൽ എന്താണ് പ്രശ്നമെന്ന് സുപ്രീം കോടതി

Published : May 12, 2023, 04:20 PM IST
കേരള സ്റ്റോറി; നിരോധനത്തിന് അടിയന്തര സ്റ്റേയില്ല, പശ്ചിമബംഗാളിൽ എന്താണ് പ്രശ്നമെന്ന് സുപ്രീം കോടതി

Synopsis

പശ്ചിമബംഗാളിൽ സിനിമനിരോധനത്തിനെതിരായ ഹർജി പരിഗണിക്കാവെയാണ് കോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് പശ്ചിമബംഗാൾ വ്യത്യസ്തമല്ലെന്നും കോടതി പറഞ്ഞു. 

ദില്ലി: രാജ്യത്തെ മറ്റിടങ്ങളിൽ കേരളസ്റ്റോറി സിനിമ പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമബംഗാളിൽ എന്താണ് പ്രശ്നമെന്ന് സുപ്രീം കോടതി. പശ്ചിമബംഗാളിൽ സിനിമനിരോധനത്തിനെതിരായ ഹർജി പരിഗണിക്കാവെയാണ് കോടതിയുടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് പശ്ചിമബംഗാൾ വ്യത്യസ്തമല്ലെന്നും കോടതി പറഞ്ഞു. 

സിനിമ പ്രദർശിപ്പിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് പശ്ചിമബംഗാൾ സർക്കാർ കോടതിയിൽ പറഞ്ഞു. സർക്കാർ തീരുമാനത്തിനെതിരെ അടിയന്തരസ്റ്റേ വേണമെന്ന് സിനിമാ നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാനത്തിന്റെ വിശദീകരണം തേടാതെ സ്റ്റേ നൽകാനാകില്ലെന്ന് കോടതി നിലപാട് എടുത്തു. തുടർന്ന് സുപ്രീ കോടതി പശ്ചിമബംഗാൾ സർക്കാരിന് നോട്ടീസ് നൽകി. 

കേരള സ്റ്റോറിയെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും തീവ്രവാദത്തെ പിന്തുണക്കുന്നവരെന്ന് സ്മൃതി ഇറാനി

അതേസമയം, തമിഴ്നാട്ടിലും നിരോധനത്തിന് സമാനമായ സാഹചര്യമാണെന്ന് വാദത്തിനിടെ ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ പറഞ്ഞു. അപ്രഖ്യാപിതവിലക്കാണെന്നും പ്രദർശനത്തിന് സംരക്ഷണവും നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ തമിഴ്നാട്ടിൽ ഉണ്ടാകുന്നത് ക്രമസമാധാന പ്രശ്നമാണെന്നും തിയേറ്ററുകൾ ആക്രമിക്കപ്പെടുമ്പോഴും കസേരകൾ കത്തിച്ചുകളയുമ്പോഴും വേറെ വഴി നോക്കുമെന്ന് പറയാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ്‌ വ്യക്തമാക്കി. തുടർന്ന് തമിഴ്നാട് സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കുവാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. ബുധനാഴ്ച്ച ഹർജി വീണ്ടും പരിഗണിക്കും.

കേരള സ്റ്റോറി അണിയറ പ്രവർത്തകന് ഭീഷണി സന്ദേശമെന്ന് സംവിധാ‌യകൻ; സുരക്ഷ നൽകി മുംബൈ പൊലീസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്