കൂസലില്ലാതെ സിയ; മാധ്യമങ്ങൾക്ക് നേരേ അശ്ലീല ആം​ഗ്യം; 'ആദ്യം വഞ്ചിച്ചത് അവൻ', പബ്ബിൽ രോഷത്തോടെ സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്ത്

Published : Jul 03, 2026, 10:49 AM IST
siya goyal viral video

Synopsis

ഷാൾ ഉപയോ​ഗിച്ച് മുഖംമറച്ചാണ് സിയ ​ഗോയൽ പൊലീസ് സംഘത്തിനൊപ്പം തെളിവെടുപ്പിനെത്തിയത്. വീട്ടിനുള്ളിൽനിന്ന് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങുമ്പോഴാണ് സിയ മാധ്യമങ്ങൾക്ക് നേരേ അശ്ലീല ആം​ഗ്യം കാണിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിക്കെതിരേ സാമൂഹികമാധ്യമങ്ങളിലും രൂക്ഷമായ വിമർശനമുയർന്നു.

മുംബൈ: പ്രതിശ്രുത വരനെ മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതിന് പിടിയിലായിട്ടും കൂസലില്ലാതെ സിയ ​ഗോയൽ. വ്യാഴാഴ്ച തെളിവെടുപ്പിനിടെ സിയ ​ഗോയൽ മാധ്യമങ്ങളുടെ ക്യാമറകളെ നോക്കി അശ്ലീല ആം​ഗ്യം കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഐഎഎൻഎസ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികളാണ് സിയ ​ഗോയൽ ക്യാമറകൾക്ക് നേരേ അശ്ലീല ആം​ഗ്യം കാണിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്. സിയയുടെ പൂണെയിലെ വീട്ടിൽ തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

ഷാൾ ഉപയോ​ഗിച്ച് മുഖംമറച്ചാണ് സിയ ​ഗോയൽ പൊലീസ് സംഘത്തിനൊപ്പം തെളിവെടുപ്പിനെത്തിയത്. വീട്ടിനുള്ളിൽനിന്ന് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി മടങ്ങുമ്പോഴാണ് സിയ മാധ്യമങ്ങൾക്ക് നേരേ അശ്ലീല ആം​ഗ്യം കാണിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിക്കെതിരേ സാമൂഹികമാധ്യമങ്ങളിലും രൂക്ഷമായ വിമർശനമുയർന്നു.

 

 

അതിനിടെ, ഒരു പബ്ബിൽവെച്ച് സിയ ​ഗോയൽ ഫോണിൽ രോഷത്തോടെ സംസാരിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കൈയിൽ ബിയർ കുപ്പിയുമായി മൊബൈൽഫോണിൽ രോഷത്തോടെ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇത് ആരാണ്, ആദ്യം അവൻ എന്നെയാണ് വഞ്ചിച്ചത്. പിന്നെ അവൻ എന്നെ വിളിച്ചു എന്നെല്ലാമാണ് സിയ ​ഗോയൽ ഫോണിൽ പറയുന്നത്. 2025 ഡിസംബർ 25-ന് റെക്കോഡ് ചെയ്ത ദൃശ്യങ്ങളാണിതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.

ജൂൺ 18-നാണ് പ്രതിശ്രുത വരനും പൂണെയിലെ വ്യവസായിയുമായ കേതൻ അ​ഗർവാളിനെ സിയ ​ഗോയൽ മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. അപകടമരണമെന്ന് കരുതിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് സിയ ​ഗോയലിനെയും കാമുകനായ ചേതൻ ചൗധരിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമിത ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം
ദേശീയ നഴ്സിംഗ്, മിഡ്‌വൈഫറി കമ്മീഷൻ രൂപീകരണം വൈകുന്നു, കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ദില്ലി ഹൈക്കോടതി; 2 മാസം സമയം നൽകി