
വിശാഖപട്ടണം: ആന്ധ്രയിലെ മാവോയിസ്റ്റ് നേതാവ് വന്തല രാമകൃഷ്ണ അറസ്റ്റിൽ. വിശാഖപട്ടണം റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രാമകൃഷ്ണയെ പിടികൂടിയത്. ആയുധങ്ങളും 39 ലക്ഷം രൂപയും രാമകൃഷ്ണയുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. അല്ലൂരി സീതാരാമ രാജു ജില്ലയിൽ കോരുകോണ്ട മേഖലയിൽ നിന്നാണ് അറസ്റ്റിലായത്. വന്തല രാമകൃഷ്ണയുടെ തലയ്ക്ക് 5 ലക്ഷം രൂപ ആന്ധ്ര സർക്കാർ വിലയിട്ടിരുന്നു. 14 കൊലപാതക കേസുകളടക്കം 124 കേസുകൾ രാമകൃഷ്ണയ്ക്ക് എതിരെയുണ്ട്. അറസ്റ്റിന് പിന്നാലെ വന്തല രാമകൃഷ്ണയുടെ സംഘത്തിലെ 60 പേർ കീഴടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam