
ചെന്നൈ: ബിജെപി പതാക (BJP Flag) തലതിരിച്ച് ഉയർത്തി നടിയും ബിജെപി നേതാവുമായ ഖുശ്ബു (Khushbu). ബിജെപിയുടെ 42ാം സ്ഥാപക ദിനത്തിലാണ് ഇത്തരമൊരു അബദ്ധം പിണഞ്ഞത്. ചെന്നൈയിലെ (Chennai) ത്യാഗരായ നഗറിലെ ഓഫീസിൽ വച്ചാണ് ഖുശ്ബു പതാക ഉയർത്തിയത്. പതാക ഉയർത്തുമ്പോഴോ, അതിന് ശേഷമോ ഖുശ്ബുവോ പ്രവർത്തകരോ ഈ അബദ്ധം തിരിച്ചറിഞ്ഞിരുന്നില്ല.
പതാക ഉയർത്തിയ ഖുശ്ബു, ശേഷം പ്രസ്താവന നടത്തി മടങ്ങി. പിന്നീട് ഏറെ വൈകിയാണ് ബിജെപി പതാക തലതിരിച്ചാണ് ഉയർത്തിയതെന്നത് പാർട്ടി പ്രവർത്തകരും നാട്ടുകാരും മറ്റെല്ലാവരും തിരിച്ചറിഞ്ഞത്. താമര തലതിരിഞ്ഞായിരുന്നു കാണപ്പെട്ടത്. ഇതോടെ പതാക താഴെയിറക്കി ശരിയായി വീണ്ടും ഉയർത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.