സംസ്കരിച്ചത് ആരുടെ മൃതദേഹമെന്ന് വ്യക്തമല്ല, ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ഹാഥ്റാസ് പെൺകുട്ടിയുടെ ബന്ധുക്കൾ

By Web TeamFirst Published Oct 4, 2020, 12:10 PM IST
Highlights

ആരെയും അടുത്ത് പോകാന്‍ അനുവദിക്കാതെ പുലര്‍ച്ചെ 2.30ഓടെയാണ് ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചത്. സഫ്ദജംഗ് ആശുപത്രിയിൽ നിന്ന് കൊണ്ടുപോയ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ ആരോപിച്ചിരുന്നു.

ഹാഥ്റസ്: ഹാഥ്റാസില്‍ പൊലീസ് സംസ്കരിച്ച മൃതദേഹം ആരുടേതെന്ന് വ്യക്തമല്ലാത്തതിനാല്‍ ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ഹാഥ്റസ് പെൺകുട്ടിയുടെ ബന്ധുക്കൾ. ബന്ധുക്കളെ പൂട്ടിയിട്ട ശേഷം പൊലീസ് മൃതദേഹം സംസ്കരിക്കുകയായിരുന്നുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. മൃതദേഹം പോലീസ് കാണിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ആരെയും അടുത്ത് പോകാന്‍ അനുവദിക്കാതെ പുലര്‍ച്ചെ 2.30ഓടെയാണ് ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചത്. സഫ്ദജംഗ് ആശുപത്രിയിൽ നിന്ന് കൊണ്ടുപോയ മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടില്ലെന്ന് പെൺകുട്ടിയുടെ സഹോദരൻ ആരോപിച്ചിരുന്നു.

ഹാഥ്റാസ് സംഭവം: എസ് പി ഉള്‍പ്പടെ അഞ്ച് പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നടപടി

മൃതദേഹം പൊലീസ് ബലമായി സംസ്കരിച്ചതാണെന്ന ആരോപണം ശക്തമാക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മൃതദേഹം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനോട് യാചിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എസ് ഐ ടി സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അഞ്ച് പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു.എസ്പി, ഡിഎസ്പി, ഇൻസ്പെക്ടർ എന്നിരെ സസ്പെൻഡ് ചെയ്തിരുന്നു. 

സെപ്തംബര്‍ 14 ന് ഉത്തര്‍പ്രദേശിലെ ഹാഥ്റാസില്‍ നിന്ന് നാലുപേര്‍ തട്ടിക്കൊണ്ടുപോയ ദളിത് പെണ്‍കുട്ടി സമാനതകളില്ലാത്ത പീഡനമാണ് നേരിട്ടത്. ബലാത്സംഗത്തിനിടെ നാക്ക് മുറിച്ചെടുത്ത നിലയിലും   കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. ശരീരഭാഗങ്ങളില്‍ നിരവധി ഓടിവുകളുമുണ്ടായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ കഴുത്തലുണ്ടാക്കിയ മാരക മുറിവിനേ തുടര്‍ന്ന് ശരീരം തളര്‍ന്ന അവസ്ഥയിലും ശ്വസിക്കാന്‍ ഉപകരണങ്ങളുടെ സഹായം വേണ്ട നിലയിലുമായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ഹാഥ്റാസ്; പെൺകുട്ടിയുടെ മാതാപിതാക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് യുപി സർക്കാർ‍; വിവാദം

കേസ് കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെ കേസിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. വിഷയം യുപി സർക്കാരിനും കേന്ദ്രസർക്കാരിനും ബിജെപിക്കും ഒരുപോലെ തിരിച്ചടിയായി മാറുന്നു സാഹചര്യത്തിലാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ എസ്ഐടി അന്വേഷണത്തിലോ സിബിഐ അന്വേഷണത്തിലോ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇന്നലെ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ എസ്ഐടി സംഘത്തോട് കുടംബം സഹകരിച്ചില്ല.

click me!