എസ്പി, ഡിഎസ്പി, ഇൻസ്പെക്ടർ എന്നിവർക്കാണ് സസ്പെൻഷൻ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

ലഖ്നൗ: ഹത്റാസ് സംഭവത്തില്‍ അഞ്ച് പൊലീസ് ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നടപടി. ഹത്റാസ് എസ് പിയെയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെന്റ് ചെയ്തു. എസ് ഐ ടി സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്പി, ഡിഎസ്പി, ഇൻസ്പെക്ടർ എന്നിവർക്കാണ് സസ്പെൻഷൻ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും വിവിധ സംഘടനകളും പ്രതിഷേധവുമായി ഇന്നും തെരുവിലിറങ്ങി. അതേസമയം, ‌യുപി പൊലീസിനെതിരെ ആഞ്ഞടിച്ച് പെണ്‍കുട്ടിയുടെ കുടുംബം രം​ഗത്തെത്തി. ബലാൽസംഗം നടന്നിട്ടില്ലെന്ന പൊലീസ് നിലപാട് തള്ളിയ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.