
ദില്ലി: മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ സുപ്രീംകോടതി ക്രിമിനൽ കോടതി അലക്ഷ്യ കേസ് രജിസ്റ്റർ ചെയ്തു. കോടതി സ്വമേധയാ ആണ് കേസ് രജിസ്റ്റർ ചെയ്തത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെ ഒരു രൂപ പിഴ ശിക്ഷ വിധിച്ച സുപ്രീംകോടതി വിധി വിമർശിച്ചുള്ള ട്വീറ്റാണ് കേസിന് അടിസ്ഥാനം.
രാജ്ദീപിനെതിരെ കോടതി അലക്ഷ്യത്തിനുള്ള അനുമതി അറ്റോർണി ജനറൽ നിരസിച്ചിരുന്നു. രാജ്ദീപിനെതിരെ നേരിട്ടെത്തിയ ഹർജിയിലാണ് കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.
Read Also: സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കും; പാലക്കാട്ട് സിപിഐയെ വെല്ലുവിളിച്ച് വ്യവസായി...