
ദില്ലി: ധനമന്ത്രി കെ.എൻ ബാലഗോപാൽ സംസ്ഥാന ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങൾക്ക് നൽകി വരുന്ന ജിഎസ്‌ടി നഷ്ടപരിഹാരം നീട്ടണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടു. വരുന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലും ജി എസ് ടി കൗൺസിലിലും ഈ ആവശ്യം കേരളം ഉന്നയിക്കുമെന്നും കൂടിക്കാഴ്ചയക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ധനമന്ത്രി പറഞ്ഞു. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
യുജിസി അധ്യാപകരുടെ ശമ്പള പരിഷ്കരണത്തിൽ മുഴൻവൻ അധ്യാപകരുടേയും ശമ്പളവിതരണത്തിനുള്ള പണവും കേന്ദ്രസര്‍ക്കാര്‍ നൽകാമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കേന്ദ്രത്തിൻ്റെ നിര്‍ദേശാനുസരണം സംസ്ഥാനം ഇതിനായി പണം നൽകുകയും ചെയ്തു. ഈ ഇനത്തിൽ ചെലവായ 750 കോടിയോളം രൂപ ഇതുവരെ കേന്ദ്രം സംസ്ഥാനത്തിന് തന്നിട്ടില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയമുണ്ടോ എന്ന അറിയില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ ആവശ്യമില്ലാത്ത നിയന്ത്രണത്തിന് ശ്രമിക്കുന്നുവെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. അതേസമയം രാജ്ഭവനിൽ ദന്തൽ ക്ലിനിക്ക് സ്ഥാപിക്കാൻ പണം അനുവദിക്കണമെന്ന ഗവര്‍ണറുടെ ഓഫീസിൻ്റെ ആവശ്യം ധനവകുപ്പ് തള്ളിയതിനെക്കുറിച്ച് പ്രതികരിക്കാൻ ധനമന്ത്രി തയ്യാറായില്ല.
കുഫോസ് വിസിയുടെ നിയമനം റദ്ദാക്കിയതിലെ നിയമപരമായ വശങ്ങൾ പരിശോധിക്കുമെന്ന് ധനമന്ത്രി
പറഞ്ഞു. ഒരു സർവകലാശാലയുടെ മാത്രം കാര്യമാണ് ഹൈക്കോടതി പരിഗണിച്ചത്. ഗവർണർ വിസിമാരുടെ രാജി ആവശ്യപ്പെടുന്നത് പൊതുവായിട്ടാണ്. അതിന് ഇപ്പോഴത്തെ നടപടിയുമായി ബന്ധമില്ലെന്നും ബാലഗോപാൽ ദില്ലിയിൽ പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam