
ബംഗളൂരു: മൈസൂരിലെ ഒരു ബസ് സ്റ്റോപ്പിലുള്ള വെയിറ്റിംഗ് ഷെഡ് ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന് ബിജെപി എംപിയുടെ പ്രഖ്യാപനം വിവാദത്തിലായി. വെയിറ്റിംഗ് ഷെഡിന്റെ ആകൃതി മുസ്ലീം പള്ളികളുടേതിന് സമാനമായതിനാൽ പൊളിച്ചുനീക്കുമെന്നായിരുന്നു പ്രഖ്യാപനം. മൈസൂർ എം പി പ്രതാപ് സിംഹയാണ് വിവാദത്തിൽ ആയിരിക്കുന്നത്. നാല് ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുമാറ്റാനാണ് എംപി നിർദ്ദേശം നൽകിയിരിക്കുന്നത്.
മൈസൂർ ഊട്ടി റോഡിലെ വെയിറ്റിംഗ് ഷെഡിനെക്കുറിച്ചായിരുന്നു പ്രതാപ് സിംഹയുടെ പ്രഖ്യാപനം. ഞാൻ അത് സോഷ്യൽ മീഡിയയിൽ കണ്ടു. വെയിറ്റിംഗ് ഷെഡിന് രണ്ട് തരം താഴികക്കുടങ്ങളുണ്ട്, നടുവിൽ വലുതും അതിനോട് ചേർന്നുള്ളത് ചെറുതുമാണ്. അതൊരു മസ്ജിദ് മാത്രമാണ്. മൂന്ന്-നാല് ദിവസത്തിനുള്ളിൽ കെട്ടിടം പൊളിച്ചുമാറ്റാൻ ഞാൻ എഞ്ചിനീയർമാരോട് പറഞ്ഞിട്ടുണ്ട്. അവർ ഇല്ലെങ്കിൽ, ഞാൻ ഒരു ജെസിബി എടുത്ത് പൊളിക്കും. പ്രതാപ് സിംഹ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
പ്രതാപ് സിംഹയുടെ പ്രഖ്യാപനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഇത് മൈസൂരു എംപിയുടെ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനയാണെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ സലിം അഹമ്മദ് പ്രതികരിച്ചു. താഴികക്കുടങ്ങളുള്ള സർക്കാർ ഓഫീസുകളും അദ്ദേഹം പൊളിക്കുമോ എന്നും സലിം അഹമ്മദ് ചോദിച്ചു.
Read Also: ബിജെപിക്കായി മത്സരിക്കുന്ന ഭാര്യയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങി രവീന്ദ്ര ജഡേജ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam