കുംഭമേള നടത്തിപ്പില്‍ തീരുമാനം ഇന്ന്; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി യോഗം വിളിച്ചു

By Web TeamFirst Published Apr 16, 2021, 9:40 AM IST
Highlights

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേളയിലെ ചടങ്ങുകൾ നാളെയോടെ അവസാനിപ്പിക്കണമെന്നാണ് ഒരു വിഭാഗം സംഘാടകര്‍ അവശ്യപ്പെട്ടിരിക്കുന്നത്. കുംഭമേളക്കെത്തിയ മൂവായിരത്തിലേറെ പേർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് തീരുമാനം. 
 

ദില്ലി: കുംഭമേള നടത്തിപ്പിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചു. കുംഭമേള അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. കുംഭമേള 30 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. സംഘാടകരിൽ ഒരു വിഭാഗം മാത്രമാണ് പിരിഞ്ഞ് പോകാൻ ആഹ്വാനം നൽകിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേളയിലെ ചടങ്ങുകൾ നാളെയോടെ അവസാനിപ്പിക്കണമെന്നാണ് ഒരു വിഭാഗം സംഘാടകര്‍ അവശ്യപ്പെട്ടിരിക്കുന്നത്. നാളെത്തെ ചടങ്ങുകൾക്ക് ശേഷം സന്യാസിമാർ പിരിയണമെന്നാണ് സംഘാടകരായ നിരഞ്ജനി അഖാഡ അരിയിച്ചിരിക്കുന്നത്. 27 ലെ ചടങ്ങുകൾ കൊവിഡ് സാഹചര്യം പരിഗണിച്ച് തീരുമാനിക്കും. കുംഭമേളക്കെത്തിയ മൂവായിരത്തിലേറെ പേർക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് തീരുമാനം. മേളയിൽ പങ്കെടുത്ത നിർവാനി അഖാരയിലെ ഒരു പുരോഹിതൻ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.

click me!