കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പെണ്‍കുട്ടിയുടെ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Published : Oct 01, 2026, 01:24 PM IST
kumbh mela viral girl

Synopsis

കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് സർക്കാർ നൽകിയ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. പെൺകുട്ടിയുടെ വാദം കേൾക്കാതെ പിതാവിന്റെ അപേക്ഷയിൽ മാത്രം തീരുമാനമെടുത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ദില്ലി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ പെണ്‍കുട്ടിയുടെ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് നൽകിയ മധ്യപ്രദേശ് സർക്കാർ നടപടി മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. 01.01.2008 എന്നത് 30.12.2009 എന്നാക്കിയാണ് പുതിയ ജനന സർട്ടിഫിക്കറ്റ് നല്‍കിയത്. പെൺകുട്ടിയുടെ പിതാവ് നൽകിയ അപേക്ഷയിലായിരുന്നു പുതിയ ജനന സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ ഇതിൽ യുവതിക്ക് നോട്ടീസ് നൽകി വാദം കേട്ടില്ല. സ്വാഭാവിക നീതിയുടെ ലംഘനമെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് സർക്കാർ നടപടി കോടതി റദ്ദാക്കിയത്. ജനനത്തീയതി മാറ്റം വോട്ടവകാശം ഉൾപ്പെടെയുള്ള അവകാശങ്ങളെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയത്തിൽ പെൺകുട്ടിയുടെ വാദം കൂടി കേട്ട് തീരുമാനമെടുക്കാനാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ഗജേന്ദ്ര സിംഗ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ന് വൈകിട്ട് 5.50 ന് പെണ്‍കുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 2008 ജനുവരി ഒന്നാണ് ജനന തീയതി. പെണ്‍കുട്ടി സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷന്‍ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫോം 6ലെ മാറ്റങ്ങള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയത് ആരെന്ന് രാഹുല്‍ ഗാന്ധി; ഗ്യാനേഷ് കുമാറിൻ്റെ നിയമപരിരക്ഷയടക്കം ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം സുപ്രീംകോടതിയെ സമീപിക്കും
റഷ്യൻ സൈന്യത്തിൽ ചേരാന്‍ പോകുന്ന ഇന്ത്യാക്കാർക്ക് താക്കീതുമായി വിദേശകാര്യ മന്ത്രാലയം