
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ഓണ്‍ലൈന്‍ ഫോം 6ലെ നിയമവിരുദ്ധമായ മാറ്റങ്ങള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയത് ആരാണെന്ന ചോദ്യവുമായി രാഹുല്‍ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമപരിരക്ഷയെയടക്കം ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം ഉടന്‍ സുപ്രീംകോടതിയെ സമീപിക്കും. അതേസമയം, ഗ്യാനേഷ് കുമാറിനെ പ്രതിരോധിക്കാനുള്ള വിപുലമായ പ്രചാരണ പരിപാടികളിലേക്ക് ബിജെപി കടന്നു.
ഫോം 6ലെ കൂട്ടി ചേര്‍ക്കലുകള്‍ വിവാദമാകുകയും പിന്നീട് എസ്ഐആറിന് ശേഷം പിന്‍വലിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമമായ എക്സിലൂടെ രാഹുല്‍ ഗാന്ധിയുടെ ചോദ്യം. നിയമ മന്ത്രാലയത്തിന്‍റെ അറിവില്ലാതെ നടത്തിയ പരിഷ്ക്കാരം തെറ്റാണെന്ന് രണ്ട് കമ്മീഷണര്‍മാര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ആരാണ് ഫോം 6ല്‍ മാറ്റം വരുത്താന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയതെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. നിയമ വിരുദ്ധമായ മാറ്റത്തിന് അംഗീകാരം നല്‍കിയത് ആരാണെന്നും രാഹുല്‍ ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോര്‍ട്ടലായ ECI NET ന്‍റെ മേല്‍നോട്ടം ടാറ്റാ കണ്‍സള്‍ട്ടന്‍സിയയൊണ് ഏല്‍പിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഐടി വിഭാഗം മേധാവി സീമ ഖന്നയുടേതടക്കം ഇടപെടലുകള്‍ ദുരൂഹമായി നില്‍ക്കേയാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം. ഫോം 6ലെ അനധികൃത ഇടപെടലടക്കം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ സഖ്യം സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്.തെരഞ്ഞെടുപ്പ് കമ്മീണര്‍മാരെ നിയമിക്കാനുള്ള നിയമത്തെ ചോദ്യം ചെയ്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ആജീവനാന്ത നിയമപരിരക്ഷ നല്‍കുന്നതും ചോദ്യം ചെയ്യും. നിലവില്‍ സുപ്രീംകോടതിയിലുള്ള പൊതുതാല്‍പര്യ ഹര്‍ജി അഞ്ചംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്.
നിയമപോരാട്ടത്തിനൊപ്പം രാജ്യവ്യാപകമാക്കുന്ന പ്രതിഷേധത്തില്‍ കോക്ക്റോച്ച് ജനത പാര്‍ട്ടിയെ പങ്കെടുപ്പിക്കുന്നതില്‍ കോണ്‍ഗ്രസിനടക്കം താല്‍പര്യ കുറവുണ്ടെന്നാണ് സൂചന. അതേസമയം തെരുവിലേക്കിറങ്ങുന്ന ഇന്ത്യ സഖ്യത്തെ പ്രതിരോധിച്ച് ഗ്യാനേഷ് കുമാറിന് സംരക്ഷണം തുടരാനാണ് സര്‍ക്കാരിന്‍റെയും ബിജെപിയുടെയും തീരുമാനം. നിലവില്‍ പാര്‍ട്ടി മുഖ്യമന്ത്രിമാരും നേതാക്കളും നടത്തുന്ന വാര്‍ത്താസമ്മേളനം വിപുലമാക്കും. ദേശീയ നേതാക്കള്‍ സംസ്ഥാനങ്ങളിലെത്തി ഇന്ത്യ സഖ്യത്തിന്‍റെ പ്രചാരണത്തെ പ്രതിരോധിക്കും. കേരളത്തില്‍ കഴിഞ്ഞ നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അതില്‍ പ്രത്യേകിച്ച് വയനാട്ടിലേതടക്കം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന ആക്ഷേപത്തെ ബിജെപി ചോദ്യം ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam