കുടിയേറ്റ തൊഴിലാളികളുടെ വിഷയം; സുപ്രീംകോടതി യഥാസമയം ഇടപെട്ടില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

By Web TeamFirst Published Jun 2, 2020, 1:29 PM IST
Highlights

ദുരിതം കണ്ടിട്ടും ഇടപെടാത്തവരാണ് കഴുകൻമാരെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ആഞ്ഞടിച്ചു.

ദില്ലി: കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിൽ സുപ്രീംകോടതി യഥാസമയം ഇടപെടാത്തതിനെ വിമർശിച്ച് മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. ഉചിതമായ നടപടി ഉചിതസമയത്ത് കോടതി എടുത്തില്ലെന്നത് ദുഖസത്യമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ദുരിതം കണ്ടിട്ടും ഇടപെടാത്തവരാണ് കഴുകൻമാരെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

ഇതരസംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ സുപ്രീംകോടതി ആദ്യം ഇടപെടാത്തതിലാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്‍റെ ഈ വിമർശനം. തൊഴിലാളികളുടെ ദുരിതം ഇന്ത്യയുടെ ഹൃദയത്തെ വേദനിപ്പിച്ചു. പൊതുതാല്‍പ്പര്യ ഹർജി കൊണ്ടുവന്നവരെയും മാധ്യമങ്ങളെയും പരാമർശിച്ച് സോളിസിറ്റർ ജനറൽ കഴുകൻമാർ എന്ന് പറഞ്ഞതിനെതിരെയും ജസ്റ്റിസ് ജോസഫ് വിമർശനം ഉന്നയിച്ചു.

ജസ്റ്റിസ് മദൻ ബി ലോക്കുറിന് പിന്നാലെയാണ് ജസ്റ്റിസ് കുര്യൻ ജോസഫും കോടതിക്കെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പരാമർശങ്ങൾക്കെതിരെ ജുഡീഷ്യറിയിൽ നിന്ന് തന്നെ ഇത്ര ശക്തമായ നിലപാട് പുറത്ത് വരുന്നത് ഇതാദ്യമാണ്. 

click me!