ദില്ലിയിൽ ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസിലെ 13 പേര്‍ക്ക് കൊവിഡ്

Published : Jun 02, 2020, 12:00 PM ISTUpdated : Jun 02, 2020, 12:11 PM IST
ദില്ലിയിൽ ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസിലെ 13 പേര്‍ക്ക് കൊവിഡ്

Synopsis

പ്രതിരോധ നടപടികള്‍ ശക്തമാക്കുമ്പോഴും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ദില്ലിയിലുള്ളത്.

ദില്ലി: ദില്ലി ലഫ്റ്റനന്റ് ഗവർണര്‍ അനിൽ ബൈജാന്‍റെ ഓഫീസിലെ 13 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഓഫീസിലെ മറ്റെല്ലാ ജീവനക്കാരും നിരീക്ഷണത്തിൽ പോയി. ദില്ലിയിൽ കൊവിഡ് കേസുകൾ ഇരുപതിനായിരം കടന്നിട്ടുണ്ട്. പ്രതിരോധ നടപടികള്‍ ശക്തമാക്കുമ്പോഴും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമാണ് ദില്ലിയിലുള്ളത്. കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന പശ്ചാത്തലത്തില്‍ ഒരാഴ്ചത്തേക്ക് ദില്ലി അതിര്‍ത്തികള്‍ അടച്ചു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്; 24 മണിക്കൂറിൽ 204 മരണം

ആശുപത്രികള്‍ നിറയുന്ന സാഹചര്യം ഒഴിവാക്കാനാണ് നടപടിയെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വിശദീകരണം. അതേസമയം ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി വ്യവസായ ശാലകളും മാര്‍ക്കറ്റുകളും തുറക്കാൻ സര്‍ക്കാര്‍ അനുമതി നല്‍കി. അതോടൊ ബാര്‍ബര്‍ ഷോപ്പുകളും സലൂണുകളും തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം