
ദില്ലി: ലഡാക്ക് സംഘർഷത്തിൽ മജീസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച് ലഡാക്ക് ഭരണകൂടം. വെടിവെപ്പിലടക്കം അന്വേഷണം നടത്താനാണ് നിർദേശം. അതേസമയം, സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ഒരു ചർച്ചക്കുമില്ലെന്ന് കാർഗിൽ ഡെമോക്രോറ്റിക് അലയൻസ് നിലപാട് കടുപ്പിച്ചു. സർക്കാരിന്റെ നിലപാട് പുന:പരിശോധിക്കാതെ ഒരു അനുനയത്തിനുമില്ലെന്ന് സംഘടനയുടെ കോ ചെയർമാൻ അസർ കർബലായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സമരക്കാതെ അനുനയിപ്പിക്കാൻ തീവ്രശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവ്. ശനിയാഴ്ച മുതൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങും. സംഘർഷത്തെ സംബന്ധിച്ചും വെടിവെപ്പിനെ കുറിച്ചും വിവരങ്ങൾ കൈമാറാനുള്ളവർ ഈ മാസം നാല് മുതൽ 18 വരെ ലേയിലെ ജില്ലാ കള്കറുടെ ഓഫീസിൽ എത്താനാണ് നിർദേശം. സംഘർഷത്തിൽ ഹൈക്കോടതി - സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണമാണ് സമരം നടത്തുന്ന സംഘടനകൾ ആവശ്യപ്പെട്ടിരുന്നത്. അതേസമയം സോനം വാങ്ചുക്കിനെ മോചിപ്പിക്കാതെ ചർച്ചയില്ലെന്നാണ് കാർഗിൽ ഡെമോക്രോറ്റിക്ക് അലയൻസ് വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാർ നിലപാട് പുനഃപരിശോധിക്കണം. ന്യായമായ ആവശ്യങ്ങളെ പരിഗണിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ന്ന് സംഘടനയുടെ കോ ചെയർമാൻ അസർ കർബലായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിങ്കളാഴ്ച്ചയാണ് കേന്ദ്ര സർക്കാർ ചർച്ച തീരുമാനിച്ചിരിക്കുന്നത്. പുതിയ സാഹചര്യത്തിൽ ലോ അപ്കസ് ബോഡിയുടെയും കാർഗിൽ ഡെമോക്രോറ്റിക്ക് അലയൻസും എടുക്കുന്ന തീരുമാനം നിർണ്ണായകമാണ്. ഇതിനിടെ ഒരാഴ്ച കൂടി സ്ഥിതിഗതികൾ പരിശോധിച്ച ശേഷം മാത്രമേ ലഡാക്കിൽ നിയന്ത്രണങ്ങൾ പൂർണ്ണമായി മാറ്റുന്നതിൽ അന്തിമ തീരുമാനമെടുക്കൂ എന്ന് ലഫ് ഗവർണറുടെ ഓഫീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam