
ദില്ലി: ചൈനീസ് സൈന്യം ഇന്ത്യയുടെ ഭൂപ്രദേശത്തേക്ക് കടന്നുകയറിയോയെന്ന് വ്യക്തമാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി ബിജെപി എംപി. ലഡാക്കില്‍ നിന്നുള്ള ബിജെപി എംപി ജമ്യാങ് സെരിങ് നങ്യാലാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് രാജ്നാഥ് സിംഗിനോട് പരിഹാസ രൂപേണയുള്ള ചോദ്യം രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചത്.
രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും ടാഗ് ചെയ്താണ് ബിജെപി എം പിയുടെ മറുപടി. മറുപടി അവരെ തെറ്റിധരിപ്പിക്കില്ലെന്ന് കരുതുന്നുവെന്ന് കുറിച്ചാണ് ചൈന കടന്നു കയറിയതിനേക്കുറിച്ച് ബിജെപി എം പി വിശദീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്താണ് ചൈനീസ് കടന്നുകയറ്റമുണ്ടായതെന്ന് വിശദമാക്കി കടന്നുകയറ്റത്തിന്‍റെ ലിസ്റ്റും എംപി നല്‍കുന്നുണ്ട്. കോണ്‍ഗ്രസ് ഭരണത്തിലുള്ള സമയത്ത് നടന്ന് ചൈനീസ് കടന്നുകയറ്റത്തിന്‍റെ പട്ടികയും എം പി നല്‍കുന്നുണ്ട്.
യഥാര്‍ത്ഥ വിവരങ്ങളെ അടിസ്ഥാനമാക്കിയ മറുപടി കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും തെറ്റിധരിപ്പിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജമ്യാങ് സെരിങ് നങ്യാല്‍ പറയുന്നു. ചൈന കടന്നുകയറിയതിന്‍റെ മാപ്പും മറുപടിക്കൊപ്പം എം പി നല്‍കുന്നുണ്ട്.