'ലഡാക്കിലെ ജനങ്ങളുടെ ശബ്ദമില്ലാതാക്കാനാണ് ശ്രമം, കേന്ദ്ര സര്‍ക്കാരിന്‍റേത് പകപോക്കൽ'; സോനം വാങ് ചുക്കിന്‍റെ ഭാര്യ ഗീതാഞ്ജലി

Published : Sep 30, 2025, 02:06 PM ISTUpdated : Sep 30, 2025, 02:11 PM IST
sonam wangchuk wife gitanjali

Synopsis

ലഡാക്കിലെ ജനങ്ങളുടെ ശബ്ദമില്ലാത്ത ആക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സോനം വാങ് ചുക്കിന്‍റെ ഭാര്യ ഗീതാഞ്ജലി ജെ അങ്മോ. സോനം വാങ് ചുക്കിനെതിരെ പകപോക്കൽ നടപടിയാണെന്നും ഗീതാഞ്ജലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ദില്ലി: ലഡാക്കിലെ ജനങ്ങളുടെ ശബ്ദമില്ലാത്ത ആക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് സോനം വാങ് ചുക്കിന്‍റെ ഭാര്യ ഗീതാഞ്ജലി ജെ അങ്മോ. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് പകപോക്കൽ നടപടിയാണെന്നും സോനം വാങ് ചുക്കിനെ എന്നെന്നേക്കുമായി കുടുക്കാനുള്ള ശ്രമമാണിതെന്നും ഗീതാഞ്ജലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആറാം ഷെഡ്യൂൾ എന്ന നീക്കത്തെ ഇല്ലാതെയാക്കണം. രാജ്യത്തെ ജനങ്ങളുടെ പൂർണ്ണ പിന്തുണ സോനത്തിനു വേണം. സോനം വാങ് ചുക്കിനെ ജയിൽ മോചിതമാക്കാൻ എല്ലാ പിന്തുണയും നൽകണമെന്നും ഗീതാഞ്ജലി അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയത്തിലേക്ക് സോനം വാങ് ചുക്ക് ഇല്ല.അത് സർക്കാരിന് വ്യക്തമായി അറിയാം.രാജ്യത്തിന് അഭിമാനമായ ഒരു വ്യക്തിയെയാണ് ജയിലിൽ അടച്ചതെന്നും ഗീതാഞ്ജലി ആരോപിച്ചു.

അതേസമയം, ലഡാക്കിലെ സംഘർഷത്തിനിടെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് ലഫ്. ഗവർണർ രംഗത്തെത്തി. സംഘർഷത്തിനിടെ പൊലീസ് വെടിവെച്ചില്ലായിരുന്നെങ്കിൽ ലഡാക്ക് മുഴുവൻ ആക്രമിക്കപ്പെട്ടെനെ ലഫ് ഗവർണർ കവീന്ദ്ര ഗുപ്ത പറഞ്ഞു. സംഘടനകൾ ചർച്ചയുടെ പാതയിലേക്ക് തിരികെ എത്തണമെന്നും ലഫ് ഗവർണർ അഭ്യർത്ഥിച്ചു.

സംസ്ഥാനപദവി ആവശ്യപ്പെട്ട് ലഡാക്കിൽ നടന്ന സംഘർഷത്തിനിടെയാണ് പൊലീസ് പ്രതിഷേധക്കാർക്ക് നേരെ വെടിവെച്ചത്. നാല് പേർ കൊല്ലപ്പെട്ട സംഘർഷത്തിൽ പൊലീസ് നടപടിയിൽ വലിയ വിമർശനം ഉയർന്നു. എന്നാൽ സുരക്ഷ സേനയുടെ ആയുധങ്ങൾ അടക്കം തട്ടിയെടുത്ത് ആക്രമം വ്യാപിക്കാൻ ആസൂത്രമായി ശ്രമങ്ങൾ നടന്നുവെന്നാണ് ലഫ് ഗവർണർ ആരോപിക്കുന്നത്. പൊലീസ് വെടിവെച്ചില്ലായിരുന്നെങ്കിൽ ലഡാക്ക് മുഴുവൻ ആക്രമിക്കപ്പെട്ടെനെയെന്നും ലഫ് ഗവർണർ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. ലഡാക്കിന്റെ വികസനത്തിന് ക്ഷേമത്തിനും താൻ ഉൾപ്പെടെ പ്രവർത്തിക്കുകയാണെന്നും കവീന്ദ്ര ഗുപ്ത പറഞ്ഞു.

 

ചർച്ചയുടെ വഴികൾ അടച്ചിട്ടില്ലെന്ന് കേന്ദ്രം

 

ഇതിനിടെ, ലേ അപ്പക്സ് ബോഡി ഉൾപ്പെടെ ചർച്ചക്കില്ലെന്ന നിലപാട് പ്രഖ്യാപിച്ചതോടെ കാർഗിൽ ഡെമോക്രാറ്റ് അലെയൻസും ചർച്ചയിൽ നിന്ന് പിന്മാറിയേക്കുമെന്നാണ് വിവരം. എന്നാൽ ചർച്ചയുടെ വഴികൾ അടച്ചിട്ടില്ലെന്നും ഏത് സമയത്തും ചർച്ചയ്ക്ക് തയ്യാറാണെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. സമാധാനം പുനസ്ഥാപിക്കുന്നത് ഉൾപ്പെടെ നിർണായക തീരുമാനങ്ങൾ എടുക്കാനുള്ള ചർച്ച അടുത്ത മാസം ആറിനാണ് നടക്കുക. ചർച്ചകളിലേക്ക് സംഘടനകളെ എത്തിക്കാൻ കേന്ദ്ര സർക്കാർ അനൌദ്യോഗിക ആശയവിനിമയം നടത്തുവെന്നാണ് വിവരം. നിലവിലെ സുരക്ഷ സാഹചര്യം കരസേനയുടെ വടക്കൻ കമാൻഡർ വിലയിരുത്തി. ലേ ടൌണിൽ പ്രഖ്യാപിച്ച് കർഫ്യൂവിൽ നാല് മണിക്കൂർ ഇളവാണ് നൽകിയത്. ജനജീവിതം സാധാരണനിലയിലാക്കാൻ കടകൾ തുറക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം