'അവളുടെ ശബ്‍ദത്തിനും കണ്ണുകൾക്കും ഇന്ദിരയുടെ മൂർച്ചയുണ്ട്'; പ്രിയങ്കയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് ശിവസേന

Published : Oct 06, 2021, 12:44 PM ISTUpdated : Oct 06, 2021, 12:53 PM IST
'അവളുടെ ശബ്‍ദത്തിനും കണ്ണുകൾക്കും ഇന്ദിരയുടെ മൂർച്ചയുണ്ട്'; പ്രിയങ്കയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് ശിവസേന

Synopsis

 ലഖിംപൂര്‍ സംഘടനത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശിവസേന, ബിജെപിയെ ഈസ്റ്റ് ഇന്ത്യ കമ്പനിയോടാണ് ഉപമിച്ചിരിക്കുന്നത്. കര്‍ഷകരെ കേള്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് എഡിറ്റോറിയലില്‍ സാമ്ന ആവശ്യപ്പെടുന്നുണ്ട്

മുംബൈ: ലഖിംപൂര്‍ (Lakhimpur)സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ (Priyanka Gandhi) അറസ്റ്റ് ചെയ്തത് ചോദ്യം ചെയ്ത് ശിവസേന (Shiv Sena). പ്രിയങ്കയെ പോരാളി എന്നാണ് ശിവസേന മുഖപത്രമായ സാമ്നയിലെ ലേഖനത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെ ശബ്‍ദത്തിനും കണ്ണുകൾക്കും ഇന്ദിരാ ഗാന്ധിയുടെ മൂര്‍ച്ചയുണ്ടെന്നും ലേഖനം പറയുന്നു. ലഖിംപൂര്‍ സംഭവത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശിവസേന, ബിജെപിയെ ഈസ്റ്റ് ഇന്ത്യ കമ്പനിയോടാണ് ഉപമിച്ചിരിക്കുന്നത്.

കര്‍ഷകരെ കേള്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്ന് എഡിറ്റോറിയലില്‍ സാമ്ന ആവശ്യപ്പെടുന്നുണ്ട്. കര്‍ഷകരെ അറസ്റ്റ് ചെയ്തു അവരുടെ ശബ്‍ദത്തെ അടിച്ചമര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് സര്‍ക്കാരിന്‍റെ മിഥ്യാധാരണ മാത്രമാണെന്നും എഡിറ്റോറിയല്‍ പറയുന്നു.

അതേസമയം, ഇന്ത്യയിലെ കർഷകർക്ക് നേരെ സർക്കാർ നടത്തിയ ആക്രമണമാണ് ലഖിംപൂരിൽ കണ്ടെതന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പറഞ്ഞു. സംഘ‍ർഷത്തിന്‍റെ ആസൂത്രകനായ കേന്ദ്രമന്ത്രിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. രാജ്യത്തെ കർഷകർക്ക് നേരെ പലതരത്തിലുള്ള ആക്രമണങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ദില്ലിയിൽ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട രാഹുൽ ​ഗാന്ധി പറഞ്ഞു. ഇന്ന് വൈകുന്നേരം നാല് മണിയോടെ ലഖിംപൂരിലെത്താനാണ് രാഹുലിന്‍റെ പദ്ധതി. എന്നാൽ അദ്ദേഹത്തെ വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ യുപി പൊലീസ് അനുവദിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം
‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ