മുംബൈയില്‍ കോടികളുടെ മാസ്‌ക് പൂഴ്ത്തിവയ്പ്; ഇന്ന് റെയ്ഡില്‍ പിടിച്ചത് 4 ലക്ഷം മാസ്‌ക്

By Web TeamFirst Published Mar 25, 2020, 6:43 PM IST
Highlights

200 ബോക്‌സുകളിലാക്കി സൂക്ഷിച്ചിരുന്ന മാസ്‌കുകള്‍ കരിഞ്ചന്തയില്‍ കച്ചവടം ചെയ്യാനോ കയറ്റുമതി ചെയ്യാനോ പദ്ധതിയിട്ടതായിരിക്കാമെന്ന് പൊലീസ് പറയുന്നു. ഇന്നലെ താനെയിലെ ഭീവണ്ടിയില്‍ 20 ലക്ഷത്തിലധികം മാസ്‌കുകളും പൂഴ്ത്തിവച്ച നിലയില്‍ സ്വകാര്യ ഗോഡൗണില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതില്‍ മൂന്നരലക്ഷത്തോളം മാസ്‌കുകള്‍ എന്‍-90 മാസ്‌കുകളാണ്

മുംബൈ: കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടെ മുംബൈയില്‍ വന്‍ തോതില്‍ മാസ്‌ക് പൂഴ്ത്തിവയ്പ് നടക്കുന്നു. ഇന്നലെയും ഇന്നുമായി കോടികളുടെ മാസ്‌കുകളാണ് റെയ്ഡുകളിലൂടെ പിടിച്ചെടുത്തത്. വൈല്‍ പാര്‍ലേയിലെ ഒരു സ്വകാര്യ ഗോഡൗണില്‍ നിന്ന് ഇന്ന് മാത്രം പിടിച്ചെടുത്തത് നാല് ലക്ഷം മാസ്‌കുകളാണ്. ഇതിന് ഒരു കോടി രൂപ വില വരുമെന്ന് പൊലീസ് പറയുന്നു. 

200 ബോക്‌സുകളിലാക്കി സൂക്ഷിച്ചിരുന്ന മാസ്‌കുകള്‍ കരിഞ്ചന്തയില്‍ കച്ചവടം ചെയ്യാനോ കയറ്റുമതി ചെയ്യാനോ പദ്ധതിയിട്ടതായിരിക്കാമെന്ന് പൊലീസ് പറയുന്നു. 

ഇന്നലെ താനെയിലെ ഭീവണ്ടിയില്‍ 20 ലക്ഷത്തിലധികം മാസ്‌കുകളും പൂഴ്ത്തിവച്ച നിലയില്‍ സ്വകാര്യ ഗോഡൗണില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതില്‍ മൂന്നരലക്ഷത്തോളം മാസ്‌കുകള്‍ എന്‍-90 മാസ്‌കുകളാണ്. 

രണ്ട് ദിവസങ്ങളിലായി പിടിച്ചെടുത്ത മാസ്‌കുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണകള്‍ വിമാനത്താവളങ്ങളുടെ പരിസരത്താണെന്നതും ശ്രദ്ധേയമാണ്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മഹാരാഷ്ട്ര പൊലീസ് അറിയിക്കുന്നു.

click me!