കൊവിഡ് 19: ഉത്തര്‍പ്രദേശില്‍ പാന്‍ മസാല ഉല്‍പന്നങ്ങളുടെ നിര്‍മാണം, വിതരണം, വില്‍പന എന്നിവ നിരോധിച്ചു

Web Desk   | others
Published : Mar 25, 2020, 05:43 PM IST
കൊവിഡ് 19: ഉത്തര്‍പ്രദേശില്‍ പാന്‍ മസാല ഉല്‍പന്നങ്ങളുടെ നിര്‍മാണം, വിതരണം, വില്‍പന എന്നിവ നിരോധിച്ചു

Synopsis

ശരീരസ്രവങ്ങളിലൂടെ കൊറോണ വൈറസ് പടരുന്നതാണ് തീരുമാനത്തിന് പിന്നില്‍. ആളുകള്‍ പാന്‍മസാല, ഗുഡ്ക എന്നിവ വ്യാപകമായി ഉപയോഗിച്ച ശേഷം ആളുകള്‍ പരിസരങ്ങളില്‍ തുപ്പുന്നത് കൊവിഡ് 19 വൈറസ് പടരാന്‍ കാരണമാകും

ലക്നൌ: കൊവിഡ് 19 വ്യാപകമായതിന്‍റെ പശ്ചാത്തലത്തില്‍ പാന്‍ മസാല ഉല്‍പന്നങ്ങളുടെ നിര്‍മാണം, വിതരണം, വില്‍പന എന്നിവയ്ക്ക് നിരോധനം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാജ്യ വ്യാപകമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച് ലോക്ക് ഡൌണ്‍ കാലം തീരുന്നത് വരെയാണ് നിരോധനം. മാര്‍ച്ച് 25നാണ് യോഗി സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ശരീരസ്രവങ്ങളിലൂടെ കൊറോണ വൈറസ് പടരുന്നതാണ് തീരുമാനത്തിന് പിന്നില്‍. ആളുകള്‍ പാന്‍മസാല, ഗുഡ്ക എന്നിവ വ്യാപകമായി ഉപയോഗിച്ച ശേഷം ആളുകള്‍ പരിസരങ്ങളില്‍ തുപ്പുന്നത് കൊവിഡ് 19 വൈറസ് പടരാന്‍ കാരണമാകും. കൊറോണ വൈറസിന്‍റെ വ്യാപനം തടയാനാണ് കടുത്ത നടപടിയെന്നാണ് യോഗി സര്‍ക്കാര്‍ വിശദമാക്കുന്നത്. 2017മാര്‍ച്ചില്‍ അധികാരത്തിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഗുഡ്ക, പാന്‍ മസാല ഉപയോഗം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരോധിച്ചിരുന്നു.

ട്രംപിന്റെ ​ഇന്ത്യാ സന്ദർശനം; അഹമ്മാദബാദിലെ പാൻ കടകൾ സീൽ ചെയ്തു പൂട്ടി

സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് ഭിത്തികളിലും മൂലകളിലും തുപ്പല്‍ നിറഞ്ഞ നിലയില്‍ കണ്ടതോടെയായിരുന്നു ഈ തീരുമാനം. ആദ്യനാളുകളില്‍ നിയന്ത്രണം പാലിച്ചെങ്കിലും പിന്നീട് സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പാന്‍മസാല തിരിച്ചെത്തിയിരുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിരോധനം കര്‍ശനമായി പിന്തുടരാനാണ് യോഗി സര്‍ക്കാരിന്‍റെ തീരുമാനം.  

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു