വധശ്രമ കേസിൽ ലക്ഷദ്വീപ് എം പിക്ക് 10 വര്‍ഷം തടവ് ശിക്ഷ

By Web TeamFirst Published Jan 11, 2023, 1:23 PM IST
Highlights

എം പി മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ അടക്കം നാലുപേർക്കാണ് ശിക്ഷ. 2009 ലെ തെരഞ്ഞെടുപ്പിന് ഇടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിനാണ് ശിക്ഷ

കവരത്തി : വധശ്രമ കേസിൽ ലക്ഷദ്വീപ് എം പിയെ 10 വർഷം തടവിന് ശിക്ഷിച്ചു. മുഹമ്മദ് ഫൈസലിനെയാണ്  കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. എം പി മുഹമ്മദ് ഫൈസലിന്റെ സഹോദരങ്ങൾ അടക്കം നാലുപേർക്കാണ് ശിക്ഷ. 2009 ലെ തെരഞ്ഞെടുപ്പിന് ഇടയിൽ ഉണ്ടായ സംഘർഷത്തിൽ മുഹമ്മദ് സാലിഹ് എന്ന കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് ശിക്ഷ.

മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ  പി എം സയ്യിദിന്റെ  മകളുടെ ഭർത്താവാണ് മുഹമ്മദ്‌ സാലിഹ്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. 32 പേരാണ് കേസിലെ പ്രതികള്‍ ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവ് ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാം പ്രതിയാണ് എംപി. ഒരു ഷെഡ് സ്ഥാപിച്ചതിനേത്തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 

അതേസമയം വധശ്രമ കേസിലെ തടവ് ശിക്ഷയ്ക്കെതിരെ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.  

click me!