പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്കർ ഇ തൊയ്ബയെന്ന് സൂചന, പാകിസ്ഥാനിൽ നിന്ന് നിയന്ത്രിച്ചത് സൈഫുള്ള കസൂരി

Published : Apr 23, 2025, 08:49 AM ISTUpdated : Apr 23, 2025, 09:40 AM IST
പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്കർ ഇ തൊയ്ബയെന്ന് സൂചന,  പാകിസ്ഥാനിൽ നിന്ന് നിയന്ത്രിച്ചത് സൈഫുള്ള കസൂരി

Synopsis

രണ്ട് തദ്ദേശീയർ ഉൾപ്പെടെ ആറ് ഭീകരര്‍ ആക്രമണം നടത്തി.എൻ ഐ എ സംഘം പഹൽഗാമിലേക്ക്

ദില്ലി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്കർ എ തയ്ബയെന്ന് സൂചന. പാകിസ്ഥാനിൽ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് തദ്ദേശീയർ ഉൾപ്പെടെ ആറ് ഭീകരരാണ്  ആക്രമണം നടത്തിയത്. കശ്മീരിൽ നിന്നുള്ള രണ്ട് തദ്ദേശീയർ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നു. 2017 ൽ പരിശീലനത്തിനായി ഇവര്‍ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേര്‍ന്നുവെന്നാണ് വിലയിരുത്തല്‍. ഭീകരർക്ക് ബൈക്കുകൾ കിട്ടിയതെവിടെയെന്നും  അന്വേഷിക്കുന്നുണ്ട്. എൻ ഐ എ സംഘം പഹൽഗാമിലേക്ക് പോയിട്ടുണ്ട്. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്. ബിജ് ബഹേര സ്വദേശി ആദിൽ തോക്കറാണ് തീവ്രവാദ സംഘത്തിലുള്ളതായി വിവരമുള്ളത്.

 

'ഈ രാജ്യം ഭയത്താല്‍ നിശബ്‍ദമാക്കപ്പെടില്ല'; പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

'ദൈവമേ.. 3 ദിവസം മുൻപ് പെഹൽഗാമിൽ ഉണ്ടായിരുന്നത് ഓർക്കുമ്പോൾ ഒരു ഉൾക്കിടിലം'; ജി വേണു​ഗോപാൽ

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഉണ്ടായത് വലിയ മാറ്റം, സന്തോഷം പങ്കുവച്ച് മന്ത്രി, 87 ശതമാനത്തിലധികം ടിക്കറ്റുകളും ഓൺലൈനിൽ
ഷോക്കടിച്ച് ബോധം നഷ്ടമായി പാമ്പ്, സിപിആറുമായി യുവാവ്