
റാഞ്ചി: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ. കാലിത്തീറ്റ കുംഭക്കോണ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലാലു നിലവിൽ റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്. ഇവിടെ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ഉമേഷ് പ്രസാദാണ് ലാലുവിൻ്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന കാര്യം അറിയിച്ചിരിക്കുന്നത്.
അദ്ദേഹത്തിൻ്റെ വൃക്കകളുടെ പ്രവർത്തനം വളരെ മന്ദഗതിയിലാണ് എപ്പോൾ വേണമെങ്കിലും അവയുടെ പ്രവർത്തനം നിലയ്ക്കാം ലാലുവിൻ്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി കൊണ്ട് ഞാൻ അധികൃതർക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട് - ഡോ ഉമേഷ് പ്രസാദ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 2018 ആഗസ്റ്റിലാണ് ലാലുവിന് വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam