
റാഞ്ചി: ബിഹാർ മുൻമുഖ്യമന്ത്രിയും മുൻകേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിൻ്റെ ആന്തരികാവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലായെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ പറയുന്നു. ആരോഗ്യനില തീർത്തും മോശമായതോടെ ലാലുവിനെ നിലവിൽ ചികിത്സയിലിരിക്കുന്ന റാഞ്ചിയിൽ നിന്നും ദില്ലി എയിംസിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ ദില്ലിയിലെ രാജേന്ദ്രപ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ് ലാലു. ഇന്നലെ രാത്രി ലാലുവിനെ ആർജെഡി അധ്യക്ഷനും മകനുമായ തേജസ്വി യാദവ്, ഭാര്യ റാബ്റി ദേവി, മറ്റു മക്കളായ തേജ് പ്രതാപ് യാദവ്, മിസാ ഭാരതി എന്നിവർ സന്ദർശിച്ചിരുന്നു.
പിതാവിൻ്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് കൂടുതൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും തേജ് പ്രതാപ് സന്ദർശനത്തിന് ശേഷം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് പ്രമേഹം വല്ലാതെ വർധിച്ചിട്ടുണ്ട്, വൃക്കകളുടെ പ്രവർത്തനവും മന്ദഗതിയിലാണ്, ഇതു കൂടാതെ ന്യൂമോണിയയും സ്ഥിരീകരിച്ചിരിക്കുന്നു - മാധ്യമങ്ങളെ കണ്ട തേജസ്വി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam