ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച നാളെ; നടക്കുന്നത് ഒമ്പതാം വട്ട ചർച്ച

By Web TeamFirst Published Jan 23, 2021, 12:17 PM IST
Highlights

സമ്പൂര്‍ണ്ണ പിന്മാറ്റമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിക്കാത്തതാണ് പ്രശ്ന പരിഹാരം വൈകുന്നത്. 

ദില്ലി: ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ച നാളെ വീണ്ടും നടക്കും. എട്ട് തവണ നടന്നിട്ടും പ്രശ്നപരിഹാരമാകാത്ത സാഹചര്യത്തിലാണ് ഒന്‍പതാം വട്ട ചര്‍ച്ച നാളെ ചുഷൂലില്‍ നടക്കുന്നത്. 

സമ്പൂര്‍ണ്ണ പിന്മാറ്റമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിക്കാത്തതാണ് പ്രശ്ന പരിഹാരം വൈകുന്നത്. അതേ സമയം  ചൈന സേനയെ പിന്‍വലിക്കാതെ ഇന്ത്യ അതിര്‍ത്തിയില്‍  സൈനികരുടെ എണ്ണം കുറക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ചില പദ്ധതികള്‍ക്ക് ചൈന തടസം നില്‍ക്കുകയാണെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജ് നാഥ് സിംഗ്  വ്യക്തമാക്കി.
 

Read Also: 'അക്രമിയെ അയച്ചത് ഹരിയാന പൊലീസ്'; ​ഗുരുതര ആരോപണവുമായി സംയുക്ത കിസാൻ മോർച്ച...

 

click me!