വിവാദ ലംബോർഗിനി അപകടകേസ്: പ്രതിഷേധം ശക്തമായതോടെ കടുപ്പിച്ച് പൊലീസ്, പ്രതി അറസ്റ്റിൽ

Published : Feb 12, 2026, 04:38 PM IST
 kanpur lamborghini accident cctv video bouncers running to save driver shivam mishra case news

Synopsis

നാലുദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വാഹനം ഓടിച്ചത് ഡ്രൈവർ ആണെന്നായിരുന്നു ശിവത്തിൻ്റെ കുടുംബത്തിൻ്റെ വാദം.

ദില്ലി : ഉത്തർപ്രദേശ് കാൺപൂരിലെ വിവാദ ലംബോർഗിനി അപകടകേസിലെ പ്രതി ശിവം മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഡൽഹിയിലെ ആശുപത്രിയിൽ നിന്നാണ് ശിവം മിശ്രയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച നടന്ന അപകടത്തിൽ കാൽനടയാത്രക്കാരടക്കം ആറുപേർക്ക് പരിക്കേറ്റിരുന്നു. നാലുദിവസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വാഹനം ഓടിച്ചത് ഡ്രൈവർ ആണെന്നായിരുന്നു ശിവത്തിൻ്റെ കുടുംബത്തിൻ്റെ വാദം. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ ശിവം മിശ്രയാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് കണ്ടത്തി. പിന്നാലെയാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കാൺപൂരിലെ പുകയില വ്യവസായി കെ കെ മിശ്രയുടെ മകനാണ് ശിവം മിശ്ര. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യവ്യാപകമായി പണിമുടക്ക്; പ്രധാന ന​ഗരങ്ങളിൽ ജനത്തിരക്ക്, കടകമ്പോളങ്ങളും മാർക്കറ്റും തുറന്നുതന്നെ, സർക്കാർ ഉദ്യോ​ഗസ്ഥരും സജീവം
ബെംഗളൂരുവിനെ നടുക്കി ഇരട്ടക്കൊലപാതകം; റിട്ട. നാവിക സേന ഉദ്യോഗസ്ഥനെയും ഭാര്യയെയും കൊലപ്പെടുത്തി മകൻ