Latest Videos

'ക്ഷേത്ര, വഖഫ് ബോർഡുകളുടെയടക്കം ഭൂമിയിൽ കയ്യേറ്റം, ഇടപെടണം'; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി

By Web TeamFirst Published Feb 8, 2023, 9:20 AM IST
Highlights

ആരാധനാലയങ്ങൾക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമി കൈയ്യേറുന്നുവെന്നും ഇത് തടയാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് മലയാളിയായ വാമന പ്രഭു എന്നയാളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

ദില്ലി : ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതിൽ സുപ്രിംകോടതി ഇടപെടൽ ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. വിവിധ ആരാധനാലയങ്ങൾക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമി കൈയ്യേറുന്നുവെന്നും ഇത് തടയാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് മലയാളിയായ വാമന പ്രഭു എന്നയാളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ക്ഷേത്രങ്ങളുടേയും വഖ്ഫ് ബോർഡുകളുടേയും അടക്കം ഭൂമികളിലെ കൈയ്യേറ്റം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ഹർജിക്കാരൻ ഇത് തടയുന്നതിന് നടപടി വേണമെന്നും ഇക്കാര്യത്തിൽ കൃത്യമായ നടപടികൾക്ക് അതത് സംസ്ഥാനങ്ങളിലെ സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്നു. പല സംസ്ഥാനങ്ങളിലും ഭൂമാഫിയയാണ് ആരാധനാലയങ്ങളുടെ ഭൂമി കൈയ്യേറുന്നതെന്നും ഹർജിയിൽ ആരോപണമുണ്ട്. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹർജി ഫയൽ ചെയ്തത്

കൊടുവള്ളി സ്വർണവേട്ട : സ്വർണ്ണമുരുക്കിയ വീട്ടിലെ സ്ഥിരം സന്ദർശകർ ആരൊക്കെ ? അന്വേഷണം ഊർജിതം

click me!