തമിഴ്നാട്ടിൽ വൻതോതിൽ സ്പിരിറ്റ് വേട്ട; ഏഴ് പേർ പിടിയിൽ, ​ഗോഡൗൺ നടത്തിയിരുന്നത് മലയാളികൾ

Web Desk   | Asianet News
Published : Feb 21, 2021, 06:03 PM ISTUpdated : Feb 21, 2021, 06:24 PM IST
തമിഴ്നാട്ടിൽ വൻതോതിൽ സ്പിരിറ്റ് വേട്ട; ഏഴ് പേർ പിടിയിൽ, ​ഗോഡൗൺ നടത്തിയിരുന്നത് മലയാളികൾ

Synopsis

ഗോഡൗണിൽ ഉണ്ടായിരുന്ന 7 തമിഴ്നാട് സ്വദേശികൾ പിടിയിലായി. എറണാകുളം രജിസ്ട്രേഷൻ ഉള്ള ഒരു വാഹനവും പിടിച്ചെടുത്തു. മൂന്ന് മലയാളികൾ ഓടിപ്പോയി.

ചെന്നൈ: തമിഴ്നാട്ടിൽ വൻതോതിൽ സ്പിരിറ്റ് പിടികൂടി. ചെന്നൈയ്ക്ക് അടുത്ത് തിരുവണ്ണൂരിൽ എക്സൈസ് ഇൻറലിജൻസ് നടത്തിയ റെയ്ഡിലാണ്  18620 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. സ്പിരിറ്റ് ഗോഡൗൺ നടത്തിയത് മലയാളികളാണ്.

ഗോഡൗണിൽ ഉണ്ടായിരുന്ന 7 തമിഴ്നാട് സ്വദേശികൾ പിടിയിലായി. എറണാകുളം രജിസ്ട്രേഷൻ ഉള്ള ഒരു വാഹനവും പിടിച്ചെടുത്തു. മൂന്ന് മലയാളികൾ ഓടിപ്പോയി.  എക്സൈസ് ഐബി ക്ക് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കേരളത്തിൽ നിന്നുള്ള എക്സൈസ് ഐബി ആണ് റെയ്ഡ് നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വ്വേ തത്സമയം കാണാം

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം