ജമ്മു കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ വാരിസ് ഷാ? സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചന!

Published : Aug 01, 2026, 03:55 PM IST
jammu kashmir

Synopsis

ജമ്മു-കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ വാരിസ് ഷാ ആണെന്ന് സുരക്ഷാ ഏജൻസികൾ കണ്ടെത്തി. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആക്രമണങ്ങൾ. ഒളിവിൽ കഴിയുന്ന വാരിസ് ഷായ്ക്കായി സുരക്ഷാ സേന വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ദില്ലി: ജമ്മു-കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ അടുത്തിടെയുണ്ടായ ക്രൂരമായ ആക്രമണങ്ങൾക്ക് പിന്നിൽ ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിന്റെ സഹായിയായ വാരിസ് ഷാ ആണെന്ന് സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ. പ്രദേശത്ത് ഭീകരവാദ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനും സമാധാനാന്തരീക്ഷം തകർക്കാനും ലക്ഷ്യമിട്ടുള്ള ബോധപൂർവ്വമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ ആക്രമണങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ സജീവ പ്രവർത്തകനും കമാൻഡർ ലത്തീഫ് ഭട്ടിന്റെ വിശ്വസ്തനുമായ വാരിസ് ഷാ സാധാരണക്കാരായ ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് ഭീതി പരത്താനാണ് ശ്രമിച്ചതെന്നാണ് വിവരം. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു-കശ്മീരിൽ സുരക്ഷാ വിഭാഗം അതീവ ജാഗ്രത പ്രഖ്യാപിച്ചു. പ്രദേശങ്ങളിൽ പോലീസ്, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വ്യാപകമായ തെരച്ചിലും പരിശോധനകളും പുരോഗമിക്കുകയാണ്. കശ്മീരിലെ സംഘർഷബാധിത മേഖലകളിൽ സമാധാനം തിരികെവരുന്ന സാഹചര്യത്തിൽ ഇത് തകർക്കാൻ ഭീകര സംഘടനകൾ നടത്തുന്ന ഗൂഢാലോചനയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു. ഒളിവിൽ കഴിയുന്ന വാരിസ് ഷായെയും കൂട്ടാളികളെയും പിടികൂടാനുള്ള ഊർജിതമായ ശ്രമത്തിലാണ് സുരക്ഷാ സേന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യൻ അന്താരാഷ്ട്ര കബഡി താരത്തിൻ്റെ ഭാര്യയെ ഹരിയാനയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം
നാവികസേനയുടെ പുതിയ ഉപമേധാവി; വൈസ് അഡ്മിറൽ എഎൻ പ്രമോദ് ചുമതലയേറ്റു