ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട് ശ്രീനഗറില്‍ ചികിത്സ തേടിയ ലഷ്കര്‍-ഇ-ത്വയിബ ഭീകരന്‍ പിടിയില്‍

By Web TeamFirst Published Jan 4, 2020, 1:59 PM IST
Highlights

കഴിഞ്ഞ ദിവസം നടന്ന കല്ലന്‍ ഗന്ദേര്‍ബല്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നു. നിരവധി കേസുകളില്‍ പ്രതിയും കൊടും ഭീകരവാദിയാണ് ഇയാളെന്ന് പൊലീസ് 

ശ്രീനഗര്‍:  ശ്രീനഗറിലെ ഹോസ്പിറ്റലില്‍ നിന്നും ലഷ്കര്‍-ഇ-ത്വയിബ ഭീകരനെ പിടികൂടിയതായി പൊലീസ്. വടക്കന്‍ കശ്മീരിലെ ബന്ദിപ്പൊര മേഖലയിലെ ഹജിന്‍ സ്വദേശിയായ നിസാര്‍ അഹമ്മദ് ദര്‍ ആണ് പിടിയിലായിട്ടുള്ളത്. ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ഹോസ്പിറ്റലില്‍ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ജമ്മുകശ്മീര്‍ പൊലീസും സായുധ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം നടന്ന കല്ലന്‍ ഗന്ദേര്‍ബല്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടിരുന്നുവെന്ന് പൊലീസ് വിശദമാക്കുന്നു. നിരവധി കേസുകളില്‍ പ്രതിയും കൊടും ഭീകരവാദിയാണ് ഇയാളെന്ന് പൊലീസ് ട്വിറ്ററില്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വിശദമാക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Lashkar-e-Toiba terrorist Nisar Dar arrested by J&K Police & Secuirity Forces.
He had escaped from an encounter in Kullan Ganderbal in which one Pakistani terrorist of proscribed terror outfit was killed. This dreaded terrorist was wanted in many terror crimes. pic.twitter.com/RcgoC1nahA

— Imtiyaz Hussain (@hussain_imtiyaz)

 

click me!