
ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ 1029 സ്ഥാനാർത്ഥികളാണ് 70 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത്.
അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിയോടെ ബിജെപി പ്രചാരണം ഉർജ്ജിതമാക്കി.വരും ദിവസങ്ങളിൽ പ്രധാനമന്തി നരേന്ദ്രമോദി ഉൾപ്പടെ ഉള്ളവർ പ്രചാരണത്തിൽ സജീവമാകും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ആം ആദ്മി പാർട്ടിയുടെ പ്രചാരണം നയിക്കുന്നത്.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക എന്നിവരാണ് കോൺഗ്രസിന്റെ താര പ്രചാരകർ. പൗരത്വ നിയമ ഭേദഗതി ഉൾപ്പടെ ബിജെപി പ്രചാരണ വിഷയം ആകുമ്പോള്‍ അഞ്ച് വർഷത്തെ വികസന നേട്ടങ്ങളിൽ ഊന്നിയാണ് ആം ആദ്മി വോട്ടു തേടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam