ചിന്മയാനന്ദിനെതിരെ പരാതി നൽകിയ യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്, മുന്‍കൂർ ജാമ്യം നല്‍കി കോടതി

By Web TeamFirst Published Sep 24, 2019, 5:02 PM IST
Highlights

കഴിഞ്ഞ മാസമാണ് ഷാജഹാൻപൂരിലെ നിയമവിദ്യാ‍ർത്ഥിനിയായ പെൺകുട്ടി സ്വാമി ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ചത്. 

ദില്ലി: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മയാനന്ദിനെതിരെ ബലാത്സം​ഗ പരാതി നൽകിയ നിയമവിദ്യാർഥിയെ പിടിച്ചുപറി കേസിൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, കേസിൽ യുവതി നൽകിയ മുൻകൂർ ജാമ്യ ഹർജി കീഴ്ക്കോടതി പരി​ഗണിച്ചു. ഇന്ന് വൈകുന്നേരം നാലുമണിയോടെയായിരുന്നു യുവതിക്ക് മുന്‍കീർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി വിധി വന്നത്. ചിന്മയാനന്ദിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിലാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.

കേസില്‍ യുവതിയെ കൂടാതെ സച്ചിൻ, വിക്രം എന്നീ യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കൂടാതെ സഞ്ജയ് സിംഗ് എന്നയാൾക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ നാലാം പ്രതിയാണ് പരാതിക്കാരി.

Read More; ചിന്മയാനന്ദിനെതിരെ പരാതി നൽകിയ പെൺകുട്ടിക്കെതിരെ കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ

കഴിഞ്ഞ മാസമാണ് ഷാജഹാൻപൂരിലെ നിയമവിദ്യാ‍ർത്ഥിനിയായ പെൺകുട്ടി സ്വാമി ചിന്മായനന്ദിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ചത്. തുടർന്ന് കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് കണ്ടെത്തിയിരുന്നു. പ്രത്യേക അന്വേഷണസംഘത്തോട് ചിന്മായനന്ദ് ഒരു വ‍ർഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. പെൺകുട്ടിയുടെ ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ ചിന്മയാനന്ദിനെ 14 ദിവസത്തേക്ക് ജ്യുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ചിന്മയാനന്ദിനെ ഷാജഹാൻപൂർ ജയിലേക്ക് മാറ്റി. എന്നാൽ, ചിന്മയാനന്ദിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടില്ലെന്നാണ് സൂചന. പകരം, ലൈംഗിക അതിക്രമത്തിനാണ് ചിന്മയാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്.  

Read More; ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി നിയമവിദ്യാ‍ർത്ഥിനി
   

click me!