ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി നിയമവിദ്യാ‍ർത്ഥിനി

Published : Sep 09, 2019, 11:30 PM ISTUpdated : Sep 09, 2019, 11:54 PM IST
ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി നിയമവിദ്യാ‍ർത്ഥിനി

Synopsis

പരാതി നൽകിയിട്ടും യുപി പൊലീസ് ഇത് അവഗണിച്ചെന്നും എത്രയും വേഗം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യണമെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ലഖ്നൗ: ഉത്തർപ്രദേശിലെ ബിജെപി നേതാവ് ചിന്മയാനന്ദിനെതിരെ ബലാത്സംഗ പരാതിയുമായി നിയമവിദ്യാ‍ർത്ഥിനി. പരാതി നൽകിയിട്ടും യുപി പൊലീസ് ഇത് അവഗണിച്ചെന്നും എത്രയും വേഗം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യണമെന്നും പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാസമാണ് ഷാജഹാൻപൂരിലെ നിയമ വിദ്യാ‍ർത്ഥിനിയായിരുന്നു പെൺകുട്ടി സ്വാമി ചിന്മായനന്ദിനെതിരെ ലൈംഗിക പീഡനപരാതി ഉന്നയിച്ചത്. തുടർന്ന് കാണാതായ പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് കണ്ടെത്തി. വിഷയത്തിൽ വനിതാ അഭിഭാഷകരുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് പരിഗണിച്ച് സുപ്രീംകോടതി അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കുകയും കേസിന്റെ മേൽനോട്ടം അലഹബാദ് ഹൈക്കോടതിയെ ഏൽപിക്കുകയും ചെയ്തിരുന്നു. പ്രത്യേക അന്വേഷണസംഘത്തോട് ചിന്മായനന്ദ ഒരു വ‍ർഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗ ചെയ്തെന്ന് പറഞ്ഞിരുന്നു. 

എന്നാൽ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തില്ലെന്നും പെൺകുട്ടി പറയുന്നു. വിഷയത്തിൽ നേരത്തെ ദില്ലി ലോധി പൊലീസിൽ ബലാത്സംഗത്തിന് പരാതി നൽകിയിരുന്നു. കേസ് ഷാജഹാപൂർ പൊലീസിന് കൈമാറിയെങ്കിലും അന്വേഷണം നടത്താതെ ഒത്തുകളിച്ചെന്നും പെൺകുട്ടി ആരോപിച്ചു. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കേസ് എടുക്കാതെ യുപി പൊലീസ് ഒത്തുകളിച്ചെന്ന് പെൺകുട്ടിയുടെ പിതാവും നേരത്തെ ആരോപിച്ചിരുന്നു. കേസിൽ സുതാര്യമായ അന്വേഷണത്തിന് സുപ്രീംകോടതി നടപടികൾ സ്വീകരിച്ചതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരിടവേളയ്ക്കുശേഷം ദില്ലിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഓഫീസുകളിൽ വർക്ക് ഫ്രം ഹോം
മുഹമ്മദ് അഖ്‍ലാഖ് വധം: 'പ്രതികളെ വെറുതെ വിടാനുള്ള യുപി സർക്കാറിന്റെ നീക്കത്തിൽ ഇടപെടണം'; രാഷ്ട്രപതിക്ക് വൃന്ദാ കാരാട്ടിന്‍റെ കത്ത്