`പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത അഭിഭാഷകരെ മോചിപ്പിക്കണം';ചീഫ് ജസ്റ്റിസിന് കത്തയച്ച് വിവിധ അഭിഭാഷക സംഘടനകൾ

Published : Oct 10, 2026, 03:15 PM IST
lawyers association protest

Synopsis

പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ ചീഫ് ജസ്റ്റിസിന് കത്തയച്ച് വിവിധ അഭിഭാഷക സംഘടനകൾ. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത അഭിഭാഷകരെ മോചിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം.

ദില്ലി: ദില്ലിയിൽ ​ഗ്യാനേഷ്കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ ചീഫ് ജസ്റ്റിസിന് കത്തയച്ച് വിവിധ അഭിഭാഷക സംഘടനകൾ. പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത അഭിഭാഷകരെ മോചിപ്പിക്കണമെന്നാണ് കത്തിലെ ആവശ്യം. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് സുപ്രീംകോടതി അഡ്വക്കേറ്റ്സ് ഓൺ റെക്കോർഡ് അസോസിയേഷനും സുപ്രീംകോടതി ബാർ അസോസിയേഷനും ചീഫ് ജസ്റ്റിസിന് കത്തയച്ചത്. മുതിർന്ന അഭിഭാഷകരെ അടക്കം പൊലീസ് ബലമായി പിടിച്ചുകൊണ്ട് പോയതായാണ് പരാതി. സമാധാനപരമായ പ്രതിഷേധത്തെ പോലീസ് ബലമായി നേരിട്ടെന്നും കത്തിൽ പറയുന്നു. സംഭവത്തിൽ അപലപിക്കുന്നതായും സംഘടനകൾ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൂന്നര മണിക്കൂർ പിണറായിയെ വട്ടംകറക്കി ദില്ലി പൊലീസ്, മരുന്നും ഭക്ഷണവും മുടങ്ങി; ഒടുവിൽ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചു, പ്രതിഷേധം തുടരുന്നു
ദില്ലിയിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി ബിജെപി; 'അരാജകത്വം സൃഷ്ടിക്കാൻ ശ്രമം, നാടകം പൊളിഞ്ഞു'