
ദില്ലി: ദില്ലി ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ജെ എൻ യുവിൽ ഇന്നലെ ആരംഭിച്ച വോട്ടെണ്ണൽ ഇപ്പോഴും പുരോഗമിക്കുകയാണ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം കഴിയുമ്പോൾ 4 സീറ്റുകളിലും ഇടത് സഖ്യ സ്ഥാനാർത്ഥികളാണ് മുന്നിട്ട് നിൽക്കുന്നത്. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 67 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സെൻട്രൽ പാനലിലേക്ക് രണ്ട് മലയാളികൾ ഇത്തവണ മത്സരിക്കുന്നുണ്ട്. വൈസ് പ്രസിഡണ്ട് സ്ഥാനത്ത് മലയാളി വിദ്യാർത്ഥി ഗോപികയടക്കം ലീഡ് ചെയ്യുന്നുണ്ടെന്നാണ് വിവരം. വോട്ടെണ്ണൽ കണക്കിലെടുത്ത് ക്യാമ്പസിൽ കർശന സുരക്ഷ തുടരുകയാണ്.
പോണ്ടിച്ചേരി സർവ്വകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം. സർവ്വകലാശാലക്ക് കീഴിലെ മുഴുവന്‍ ക്യാമ്പസുകളിലും എസ് എഫ് ഐ യൂണിയന്‍ പിടിച്ചെടുത്തു. കാരക്കാൽ ക്യാമ്പസ് പോണ്ടിച്ചേരി കമ്മ്യൂണിറ്റി കോളേജ്, മാഹി ക്യാമ്പസ്, ആൻഡമാൻ പോർട്ട് ബ്ലയർ ക്യാമ്പസ് ഉൾപ്പടെ യൂണിയൻ എസ് എഫ് ഐക്കാണ്. ഭൂരിഭാഗം ഐ സി സി സീറ്റിലും എസ് എഫ് ഐ വിജയിച്ചു.