പത്തിലേറെ കട്ടുകൾ നിർദേശിച്ചിരുന്നതായി സൂചന. മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചിരുന്നു ഹൈക്കോടതിയെ സമീപിക്കുന്നത് പരിഗണിച്ച് നിർമാതാക്കൾ 

ചെന്നൈ: ജനനായകൻ‘ റിലീസ് പ്രതിസന്ധിയിൽ. വിജയ് ചിത്രത്തിന് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നൽകിയില്ല.റിലീസിന് 3 നാൾ മാത്രം ബാക്കിയാണുള്ളത്. സെൻസർ ബോർഡ് ചിത്രം കണ്ടത് ഡിസംബർ 19നാണ്. പത്തിലേറെ കട്ടുകൾ നിർദേശിച്ചിരുന്നതായാണ് സൂചന. U/A 16+ സർട്ടിഫിക്കേറ്റ് ആണ് നിർദേശിച്ചത്. മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചിരുന്നു. അതിനുശേഷവും സർട്ടിഫിക്കേറ്റ് നൽകിയില്ല. അസാധാരണ നടപടിയെന്ന് ടിവികെ വൃത്തങ്ങൾ പ്രതികരിച്ചു. ഹൈക്കോടതിയെ സമീപിക്കുന്നത് നിർമാതാക്കൾ പരിഗണിക്കുകയാണ്.