
ദില്ലി: ദില്ലിയിലെ വസീറാബാദിന് അടുത്തുള്ള ജഗത്പൂരിൽ പുലിയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്. ഇവർ താമസിച്ച വീടിനുള്ളിലേക്ക് കയറിയ പുലി ഉറങ്ങി കിടന്ന ഇവരെ ആക്രമിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ 4.15 ഓടെയാണ് പുലിയെ ആദ്യമായി കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പുലിയെ ഒരു മുറിക്കുള്ളിൽ കുടുക്കി. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പുലിയെ കൂട്ടിനുള്ളിൽ ആക്കിയതെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ 10 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ ചിലർ വീടുകളിലേക്ക് മടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam