ബെംഗളൂരുവിൽ ജനവാസമേഖലയിൽ ഇറങ്ങിയ പുലി പിടിയില്‍

By Web TeamFirst Published Feb 1, 2021, 9:14 AM IST
Highlights

പുലിയെ ബന്നാർഘട്ട നാഷണൽ പാർക്കിലേക്ക് മാറ്റും. 10 ദിവസത്തെ പരിശ്രമങ്ങൾക്ക് ശേഷമാണ് പുലിയെ പിടികൂടാനായത്. 

ബെംഗളൂരു: ബെംഗളൂരുവിൽ ജനവാസമേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലിയെ ബന്നാർഘട്ട നാഷണൽ പാർക്കിലേക്ക് മാറ്റും. 10 ദിവസത്തെ പരിശ്രമങ്ങൾക്ക് ശേഷമാണ് പുലിയെ പിടികൂടാനായത്. 

കഴിഞ്ഞ മാസം 23 ന് രാത്രിയാണ് ബെംഗളൂരു നഗരത്തില്‍ നിന്നും 20 കിലോ മീറ്റർ മാറി ബന്നാർഘട്ട റോഡില്‍ ജനവാസമേഖലയില്‍ പുലിയെ കണ്ടത്. പുലി കോളനിക്ക് സമീപത്തെ റോഡ് മുറിച്ച് കടക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. പിന്നീട്, ബെന്നാർഘട്ട മേഖലയിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സിനകത്തും പുലിയെ കണ്ടെത്തിയിരുന്നു. അപ്പാർട്ട്മെന്റിനകത്ത് പുലി കറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതേസമയം, ബന്നാർഘട്ട വന്യജീവി സങ്കേതത്തിന് സമീപത്തെ അശാസ്ത്രീയമായ കെട്ടിട നിർമാണമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന വിമർശനവും ശക്തമാണ്.

click me!