
ജയ്പുര്‍: രാജസ്ഥാനില്‍ മുന്‍സിപ്പല്‍ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ മുന്നേറ്റം. 90 തദ്ദേശ സ്ഥാപനങ്ങളിലെ 3034 വാര്‍ഡുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ കോണ്‍ഗ്രസ് 1197 സീറ്റുകള്‍ നേടി. ബിജെപിക്ക് 1140 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത് എത്തി.
ബിഎസ്പി 1, സിപിഎം 3, എന്‍സിപി 46, ആര്‍എല്‍പി 13 എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികള്‍ക്ക് ലഭിച്ച സീറ്റുകള്‍. അതേസമയം 634 സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചു. രാജസ്ഥാനിലെ 20 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ജനുവരി 28ന് നടന്ന വോട്ടെടുപ്പില്‍ 76.52 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയ്. ഏകദേശം 22.84 ലക്ഷം പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചു. 80 മുന്‍സിപ്പാലിറ്റികള്‍, 9 മുന്‍സിപ്പല്‍ കൗണ്‍സിലുകള്‍, ഒരു കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam