സു​ശാ​ന്ത് സിം​ഗി​ന്‍റെ ബ​ന്ധു ഉ​ൾ​പ്പ​ടെ ര​ണ്ട് പേ​ര്‍​ക്ക് വെ​ടി​യേ​റ്റു

Web Desk   | Asianet News
Published : Feb 01, 2021, 08:31 AM IST
സു​ശാ​ന്ത് സിം​ഗി​ന്‍റെ ബ​ന്ധു ഉ​ൾ​പ്പ​ടെ ര​ണ്ട് പേ​ര്‍​ക്ക് വെ​ടി​യേ​റ്റു

Synopsis

രാ​ജ്കു​മാ​ര്‍ സിം​ഗ്, സ​ഹാ​യി അ​ലി ഹ​സ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. മ​ധി​പു​ര ജി​ല്ല​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഇ​വ​രെ മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. 

പാ​റ്റ്ന: അ​ന്ത​രി​ച്ച ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗി​ന്‍റെ ബ​ന്ധു ഉ​ൾ​പ്പ​ടെ ര​ണ്ട് പേ​ര്‍​ക്ക് വെ​ടി​യേ​റ്റു. ബി​ഹാ​റി​ലെ സ​ഹ​സ്ര ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

സു​ശാ​ന്തി​ന്‍റെ ബ​ന്ധു രാ​ജ്കു​മാ​ര്‍ സിം​ഗ്, സ​ഹാ​യി അ​ലി ഹ​സ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. മ​ധി​പു​ര ജി​ല്ല​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഇ​വ​രെ മൂ​ന്നം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. 

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം സ​ഹ​സ്ര കോ​ള​ജി​ന് സ​മീ​പ​ത്തെ ബൈ​ജ്‌​നാ​ഥ്പു​ർ ചൗ​ക്കി​ല്‍ എ​ത്തി​യ​പ്പോ​ള്‍ വാ​ഹ​നം ത​ട​ഞ്ഞ മൂ​ന്നം​ഗ സം​ഘം വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം അ​ക്ര​മി സം​ഘം സ്ഥ​ല​ത്ത് നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു.

വെ​ടി​വ​യ്പ്പി​ല്‍ രാ​ജ് കു​മാ​ര്‍ സിം​ഗി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. അ​ക്ര​മി​ക​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ചു​വെ​ന്നും ഇ​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും സ​ഹ​സ്ര എ​സ്പി ലി​പി സിം​ഗ് പ​റ​ഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ
പിറ്റ്ബുൾ, റോട്ട് വീലർ നായകളെ ഇനി നഗരത്തിലിറക്കരുത്, ലൈസൻസ് നൽകില്ല, വാങ്ങാനും വിൽക്കാനും കഴിയില്ല; കർശന നിയന്ത്രണം പ്രഖ്യാപിച്ച് ചെന്നൈ കോർപ്പറേഷൻ