
മാഞ്ചര്‍: മതില്‍ക്കെട്ടിനകത്ത് സുരക്ഷിതമായി കിടന്ന നായയെ ആറ് അടി ഉയരമുള്ള ഗേറ്റ് ചാടിക്കടന്ന് പിടികൂടി പുള്ളിപ്പുലി. മഹാരാഷ്ട്രയിലെ പൂനെയിലുള്ള മാഞ്ചറിലാണ് സംഭവം. കര്‍ഷകനായ ശ്രീറാം വമന്‍ റാവു ഗഞ്ചാലേയും വീടിന്‍റെ ആറടി ഉയരമുള്ള മതിലാണ് പുള്ളിപ്പുലി നിഷ്പ്രയാസം ചാടിക്കടന്നത്. മതിലിന് ഒരു വശത്ത് കൂടി പുള്ളിപ്പുലി നടന്ന് വരുന്നതും ഗേറ്റിലൂടെ നായയെ കണ്ട് മതില്‍ ചാടി കടക്കുന്നതും ഓടി രക്ഷപ്പെടാന്‍ തുനിഞ്ഞ നായയെ കടിച്ചെടുത്ത് ശരവേഗത്തില്‍ മതില്‍ തിരിച്ച് ചാടുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ കൃത്യമായി കാണാന്‍ സാധിക്കും.
മതിലിന് പുറത്ത് ബാരിക്കേഡുകള്‍ വയ്ക്കണമെന്ന മുന്നറിയിപ്പോടെ വനംവകുപ്പ് അധികൃതര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടിട്ടുള്ളത്. ഈ മേഖലയില്‍ വന്യമൃഗല്യം രൂക്ഷമായ മേഖലയാണ്. ഏപ്രില്‍ ആദ്യവാരത്തില്‍ പൂര്‍ണ വളര്‍ച്ചയെത്തിയ നായയെ വനംവകുപ്പ് അധികൃതര്‍ വിടെ നിന്ന് പിടികൂടിയിരുന്നു. സമീപ മേഖലയിലെ ഒരു ആട്ടിടയനെ പുള്ളിപ്പുലി ആക്രമിച്ചതിന് പിന്നാലെയായിരുന്നു ഇത്.
പാകിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തി ഈ 'ഭീകരന്‍'; ഗ്രാമവാസികൾക്ക് മുന്നറിയിപ്പുമായി ബിഎസ്എഫ്
ഏപ്രില്‍ അവസാന വാരത്തില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കര്‍ഷകന് നേരെയും പുള്ളിപ്പുലിയുടെ ആക്രമണം നേരിട്ടിരുന്നു. 58കാരനായ കര്‍ഷകന് പുലിയുടെ ആക്രമണത്തില്‍ കൈകള്‍ക്കും പുറത്തും ഗുരുതര പരിക്കേറ്റിരുന്നു. ജുന്നാര്‍ വനം വകുപ്പിന് കീഴിലുള്ളതാണ് ഈ പ്രദേശം. മേഖലയിലെ കരിമ്പ് പാടങ്ങളിലെ വിളവെടുപ്പ് അവസാനിച്ചതിന് പിന്നാലെ വന്യമൃഗ ശല്യം ഇവിടെ രൂക്ഷമാണെന്ന് വ്യാപക പരാതിയുണ്ട്.
എങ്ങനെ സമാധാനത്തോടെ ഉറങ്ങും; പുലര്‍ച്ചെയെത്തിയ പുലി വീട്ടില്‍ വളർത്തുന്ന നായയെ കടിച്ചു കൊണ്ടുപോയി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam