'കുട്ടികളാണ്, ജാഗ്രത വേണം'; സ്കൂൾ തുറക്കാൻ സർക്കാരുകളെ നിർബന്ധിക്കാനാകില്ലെന്നും സുപ്രീം കോടതി

By Web TeamFirst Published Sep 20, 2021, 3:17 PM IST
Highlights

വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ  തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും കോടതി നിർദ്ദേശിച്ചു. 

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. 

'ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ബസുകള്‍ അണുവിമുക്തമാക്കും'; ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി

കുട്ടികളുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കുമ്പോൾ ജാഗ്രത വേണം. ഗുരുതര കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടത്. സ്കൂളുകൾ തുറക്കുമ്പോൾ  കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശിച്ച കോടതി,കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ്  സാഹചര്യങ്ങൾ കാണുന്നില്ലേയെന്നും ഹർജിക്കാരനോട് കോടതി ചോദിച്ചു. 

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. ദില്ലിയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയാണ് സ്കൂൾ തുറക്കുന്നതിൽ നിർദ്ദേശം നൽകണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചത്. 

സ്കൂൾ തുറന്നാൽ ആദ്യ ആഴ്ചകളിൽ ഒന്നോ രണ്ടോ മണിക്കൂർ മാത്രം ക്ലാസ്; പഠനസമയം കൂട്ടുക ഘട്ടംഘട്ടമായി മാത്രം


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

click me!