
ന്യൂയോർക്ക്: വിൽപന നടത്തിയ സ്റ്റെയിൻലെസ് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ മൂലം കാഴ്ച നഷ്ടമായത് രണ്ട് പേർക്ക്. 850000 വാട്ടർ ബോട്ടിലുകൾ തിരിച്ച് വിളിച്ച് അമേരിക്കയിലെ പ്രമുഖ ഡിപ്പാർട്ട്മെന്റ് സ്റ്റോറായ വാൾമാർട്ട്. ബോട്ടിലിന്റെ അടപ്പിലെ തകരാർ മൂലം അപ്രതീക്ഷിതമായി തെറിച്ച് ആളുകളുടെ മുഖത്തും കണ്ണിലും ഇടിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. രണ്ട് ഉപഭോക്താക്കൾക്കാണ് പരിക്കിനെ തുടർന്ന് കാഴ്ച നഷ്ടമായത്.
ഒസ്രാക്ക് ട്രെയിൽ 64 ഓസ് ഇൻസുലേറ്റഡ് വാട്ടർ ബോട്ടിലുകളാണ് വലിയ രീതിയിൽ തിരിച്ച് വിളിച്ചിട്ടുള്ളത്. 2017 മുതലാണ് വാൾമാർട്ട് സ്റ്റോറിൽ ഈ വാട്ടർ ബോട്ടിലുകൾ വിൽക്കാൻ തുടങ്ങിയത്. യുഎസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷനാണ് വ്യാഴാഴ്ച ഇത് സംബന്ധിയായ ഉത്തരവിട്ടിരിക്കുന്നത്. ഭക്ഷണം, കാർബണേറ്റഡ് പാനീയങ്ങൾ, അല്ലെങ്കിൽ ജ്യൂസ്, പാൽ പോലുള്ള പെട്ടെന്ന് കേടാകുന്ന പാനീയങ്ങൾ എന്നിവ കുപ്പികളിൽ സൂക്ഷിച്ച ശേഷം തുറക്കാൻ ശ്രമിക്കുമ്പോൾ ലിഡ് ശക്തമായി പുറത്തേക്ക് തെറിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മിഷൻ മുന്നറിയിപ്പിൽ വിശദമാക്കുന്നത്.
ഇതിനോടകം മൂന്ന് പേരാണ് വാൾമാർട്ടിൽ പരാതിയുമായി എത്തിയിട്ടുള്ളത്. കാഴ്ച തകരാർ നേരിട്ടവരുടെ കണ്ണിലാണ് ബോട്ടിലിന്റെ അടപ്പ് തെറിച്ച് തട്ടിയത്. ഉപയോഗിക്കാത്ത ഓസ്രാക്ക് ട്രെയിൽ ബോട്ടിലുകൾ തിരികെ നൽകി റീഫണ്ട് കൈപ്പറ്റാനാണ് വാൾമാർട്ട് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യവുമാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നാണ് വാൾമാർട്ട് വിശദമാക്കിയത്. 83-662 മോഡൽ നമ്പറിലുള്ള വാട്ടർ ബോട്ടിലുകളാണ് തിരികെ വിളിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam