പുതിയ കരസേനാ മേധാവിയെ നിയമിച്ചു, ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലേക്ക് ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്, ജൂൺ 30ന് ചുമതലയേൽക്കും

Published : Jun 13, 2026, 04:22 PM IST
Lieutenant General Dhiraj Seth

Synopsis

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിനെ പുതിയ കരസേന മേധാവിയായി നിയമിച്ചു. നിലവിലെ ഉപമേധാവിയായ അദ്ദേഹം, ജനറൽ ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്നതോടെ 2026 ജൂൺ 30-ന് ചുമതലയേൽക്കും. നാല് പതിറ്റാണ്ടോളം നീണ്ട സേവനത്തിനിടയിൽ സൈന്യത്തിന്റെ ആധുനികവൽക്കരണത്തിലും തന്ത്രപരമായ ആസൂത്രണത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി. നിലവിൽ കരസേന ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2026 ജൂൺ 30-ന് ഉച്ചയ്ക്ക് ശേഷമാണ് പുതിയ ചുമതലയേൽക്കുന്നത്. ഇതേ ദിവസം തന്നെയാണ് നിലവിലെ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി സർവീസിൽ നിന്ന് വിരമിക്കുന്നത്. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വവിദ്യാർത്ഥിയായ ധീരജ് സേത്ത് 1986 ഡിസംബറിലാണ് ആർമഡ് കോർപ്സിൽ സേവനം ആരംഭിച്ചത്. നാലു പതിറ്റാണ്ടോളം നീളുന്ന അദ്ദേഹത്തിന്റെ സേവന ജീവിതം ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനക്ഷമതയ്ക്കും ദീർഘകാല പരിവർത്തനങ്ങൾക്കും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

മരുഭൂമിയിലെ ആർമഡ് റെജിമെന്റ്, വെസ്റ്റേൺ തിയേറ്ററിലെ ആർമഡ് ബ്രിഗേഡ്, ജമ്മു കശ്മീരിലെ കൗണ്ടർ ഇൻസർജൻസി ഫോഴ്സ് എന്നിവ അദ്ദേഹം നയിച്ചിട്ടുണ്ട്. ലഫ്റ്റനന്റ് ജനറൽ എന്ന നിലയിൽ സുദർശൻ ചക്ര കോർപ്സിനും, ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗായും പ്രവർത്തിച്ചു. സതേൺ കമാൻഡ്, സൗത്ത് വെസ്റ്റേൺ കമാൻഡ് എന്നീ രണ്ട് ഓപ്പറേഷണൽ ആർമി കമാൻഡുകൾ കമാൻഡ് ചെയ്യാനുള്ള അപൂർവ്വ നേട്ടവും രണ്ടര വർഷത്തോളം നിർണായക മേഖലകളിൽ തന്ത്രപരമായ മേൽനോട്ടം വഹിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

സൈന്യത്തിന്റെ ആധുനികവൽക്കരണത്തിന് നൽകിയ സംഭാവനകളിലൂടെയും തന്ത്രപരമായ ആസൂത്രണങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധേയനാണ്. കരസേനാ ആസ്ഥാനത്ത് സ്ട്രാറ്റജിക് പ്ലാനിങ്, കപ്പബിലിറ്റി ഡെവലപ്‌മെന്റ് വിഭാഗങ്ങളിൽ നിർണായക പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം നവീകരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്. സൈന്യത്തിന്റെ പ്രവർത്തന ആവശ്യങ്ങളെ പുതിയ സാങ്കേതികവിദ്യകളുമായി യോജിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. പാരീസിലെ കമാൻഡ് ആൻഡ് സ്റ്റാഫ് കോഴ്‌സ്, ഹയർ കമാൻഡ് കോഴ്‌സ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവ പൂർത്തിയാക്കിയ മികച്ച ഒരു സൈനിക പ്രൊഫഷണൺ കൂടിയാണ് അദ്ദേഹം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആദ്യം ഒളിച്ചുവെച്ചു, പിന്നാലെ മാവില്‍ കെട്ടിത്തൂക്കി, ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ നാടകം; ഭാര്യയെ കൊന്നയാൾ പിടിയിൽ
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചു, തൃശൂരിലും രണ്ട് കുട്ടികൾക്ക് ഷി​ഗെല്ല