
മുംബൈ: മഹാരാഷ്ട്രയിലെ താനയിൽ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് വീണ് ആറു പേർ മരിച്ചു. നിർമ്മാണത്തിലിരിക്കുന്ന 40 നില കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. അടുത്തിടെ നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്റെ റൂഫിൽ വാട്ടർപ്രൂഫിംഗ് ജോലികൾക്കായി നിയോഗിച്ച തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. രണ്ടുതൊഴിലാളികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്ക് പരിക്കുകൾ ഗുരുതരമാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
ദില്ലിയിൽ 20 കാരനെ കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത 8 പേർ അറസ്റ്റിൽ, കാരണം മുൻവൈരാഗ്യം
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam