തെരുവിലേക്ക് യുവാവിനെ വലിച്ചിഴച്ച സംഘം മർദിച്ചശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ദില്ലി: ദില്ലിയിൽ 20 വയസുകാരനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ 8 പേർ അറസ്റ്റിൽ. ദിൽഷാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഗം വിഹാറിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തെരുവിലേക്ക് യുവാവിനെ വലിച്ചിഴച്ച സംഘം മർദിച്ചശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവാവിന് നിരവധി തവണ കുത്തേറ്റു. നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. സമീപവാസികളാണ് അറസ്റ്റിലായ പ്രതികളെന്ന് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
യുവാവിനെ ആക്രമിക്കുന്നത് കണ്ടു നിന്നവർ തടയാൻ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. കുത്തേറ്റു ഗുരുതര നിലയിലുള്ള യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് പൊലീസ് സംഭവം അറിയുന്നത്. നിരവധി തവണ കുത്തേറ്റ ദിൽഷാദ് നെഞ്ചിലും ശരീരത്തിലുമായി ഗുരുതര പരിക്കുകളോടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സമീപവാസികളാണ് അറസ്റ്റിലായ പ്രതികളെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
യുവതി ഓടിച്ച സ്കൂട്ടറിനുമേല്‍ കാര്‍ പാഞ്ഞു കയറി; സ്കൂട്ടര്‍ തവിടുപൊടിയായി, കാര്‍ ഡ്രൈവര്‍ ഒളിവില്‍
