
ചെന്നൈ: തമിഴ്നാട് തേനിയിലെ ജയിൽചാട്ടം ആസൂത്രണം ചെയ്‌തത് ഭിന്നശേഷിക്കാരനായ തടവുകാരൻ. ജാമ്യഹർജി കോടതി തള്ളിയതിനു പിന്നാലെ ലിങ്കപ്രസാദ് എന്ന തടവുകാരൻ ആണ് ജയിൽചാട്ടം ആസൂത്രണം എന്ന് തേനി എസ്പി പറഞ്ഞു. ഗുണ്ട നിയമം ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട ഇയാൾക്കെതിരെ 26 കേസുണ്ട്. ട്രെയിനിൽ വടക്കേഇന്ത്യയിലേക്ക് പോകാനായിരുന്നു ആലോചന. എന്നാൽ ജയിലിനോട് ചേർന്ന വനമേഖലയിൽ വഴിതെറ്റിയതും, പൊലീസ് പരിശോധന ശക്തമാക്കിയതും കാരണം തടവുകാർക്ക് തേനി വിടാനായില്ലെന്നും എസ്പി പറഞ്ഞു. ജയിൽചാടിയത് ഒരു കൊലയ്ക്കുള്ള ക്വട്ടേഷന്റെ ഭാഗം എന്ന പ്രചാരണം അടിസ്ഥാനരഹിതം ആണെന്നും എസ്പി പറഞ്ഞു. പ്രസാദ് അടക്കം 3 പേരെയും പാളയംകോട്ട ജയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam