കേരളത്തിലെ എസ്ഐആർ ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി; പ്രശ്നങ്ങൾ പൂര്‍ണമായി പരിഹരിക്കുന്നതുവരെ ഹർജികൾ നിലനിർത്തും

Published : Oct 30, 2026, 12:52 PM IST
Supreme Court Recruitment 2026

Synopsis

കേരളത്തിലെ എസ്ഐആർ ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി. പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ ഹർജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ദില്ലി: കേരളത്തിലെ എസ്ഐആർ ഹർജികൾ ഉടൻ തീർപ്പാക്കില്ലെന്ന് സുപ്രീംകോടതി. പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നതുവരെ ഹർജികൾ തീർപ്പാക്കാതെ നിലനിർത്തുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പേര് നീക്കം ചെയ്യപ്പെട്ടവർക്ക് പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് കോടതി അറിയിച്ചു. വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയെന്ന് കമ്മീഷൻ വ്യക്തമാക്കി. എന്നാൽ, പുറത്താക്കപ്പെട്ട 24 ലക്ഷം പേരിൽ പലർക്കും തുടർഅപേക്ഷകൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സിപിഎമ്മിനായി ഹാജരായ അഭിഭാഷകൻ ജി പ്രകാശ് വാദിച്ചു. തുടർന്ന് പട്ടികയിൽ വീണ്ടും ഉൾപ്പെടുത്താനുള്ള നടപടികൾ തുടരണമെന്നും കോടതി നിർദേശിച്ചു. എസ്ഐആർ ഒരു തുടർപ്രക്രിയയാണെന്ന് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വനമേഖലയിൽ വഴിതെറ്റിയത് വിനയായി, തേനിയിലെ ജയിൽചാട്ടം ആസൂത്രണം ചെയ്തത് ലിം​ഗപ്രസാദ്; ജാമ്യഹർജി തള്ളിയതിന് പിന്നാലെ നീക്കം
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഇന്നത്തെ ജനകീയ കുറ്റവിചാരണ മാറ്റിവെക്കാൻ ആലോചന