ഹൈദരാബാദ് നെഹ്‌റു സുവോളജിക്കൽ പാർക്കിലെ സിംഹങ്ങൾ കൊവിഡ് മുക്തരായി

By Veena ChandFirst Published May 27, 2021, 1:50 PM IST
Highlights

14 ദിവസത്തെ ചികിത്സയിൽ ലക്ഷണങ്ങൾ എല്ലാം മാറിയെന്നും മൃഗശാല അധികൃതർ അറിയിച്ചു. മെയ് നാലിനാണ് രാജ്യത്തു ആദ്യമായി മൃഗങ്ങളിൽ രോഗം സ്ഥിരീകരിച്ചത്.
 

ഹൈദരാബാദ്:  നെഹ്‌റു സുവോളജിക്കൽ പാർക്കിൽ കൊവിഡ് ബാധിച്ച എട്ട് ഏഷ്യാറ്റിക് സിംഹങ്ങളും കൊവിഡ് മുക്തരായി. 14 ദിവസത്തെ ചികിത്സയിൽ ലക്ഷണങ്ങൾ എല്ലാം മാറിയെന്നും മൃഗശാല അധികൃതർ അറിയിച്ചു. മെയ് നാലിനാണ് രാജ്യത്തു ആദ്യമായി മൃഗങ്ങളിൽ രോഗം സ്ഥിരീകരിച്ചത്.

നാല് ആണ്‍സിംഹങ്ങളും നാല് പെണ്‍ സിംഹങ്ങളുമാണ് രോഗബാധിതരായിരുന്നത്. സിംഹങ്ങളുടെ മൂക്കില്‍ നിന്ന് ദ്രാവക സമാനമായ പദാര്‍ത്ഥം കാണുകയും ഇവ തീറ്റയെടുക്കാതിരിക്കുകയും ചുമയ്ക്കാനും തുടങ്ങിയതോടെയാണ് ഇവയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മൃഗശാലയിലൊന്നാണ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്. 380 ഏക്കര്‍ വിസ്താരമുള്ള സുവോളജിക്കല്‍ പാര്‍ക്കില്‍ 1500 മൃഗങ്ങളാണ് ഉള്ളത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!