
ദില്ലി: മദ്യനയക്കേസില്‍ ജാമ്യം ലഭിച്ച സഞ്ജയ് സിങ് എംപി തീഹാറില്‍ നിന്ന് ഇറങ്ങി. രാത്രി എട്ട് മണിയോടെയാണ് സഞ്ജയ് സിങിന് ജയിലില്‍ നിന്ന പുറത്തിറങ്ങാനായത്. ജയിലിന് പുറത്ത് കാത്ത് നിന്ന് എഎപി പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നല്‍കുകയും പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ സഞ്ജയ് സിങിന് ജാമ്യം ലഭിക്കുന്നത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഭാര്യ സുനിത കെജ്രിവാളിനെ കാണുന്ന സഞ്ജയ് സിങ് പാര്‍ട്ടി ആസ്ഥാനത്ത് പ്രവർത്തകരെയും അഭിസംബോധന ചെയ്യും.